കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളേ...മോദി വരുന്നു യുഎഇയിലേയ്ക്ക് ?

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎസില്‍ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കിയ സ്വീകരണത്തിന്റെ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍. ജപ്പാന്‍, അമേരിയ്ക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദിയുടെ അടുത്ത സന്ദര്‍ശനം എങ്ങോട്ടായിരിയ്ക്കും. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിയ്ക്കുന്ന യുഎഇ യില്‍ ആയാലോ. അതേ മോദി യുഎഇ സന്ദര്‍ശിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ടി പി സീതാറാം ആണ് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചത്.

മോദിയെ യുഎഇ യിലേയ്ക്ക് എത്തിയ്ക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കഴിഞ്ഞു. നവംബറില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇ സന്ദര്‍ശിയ്ക്കുന്നുണ്ട്. അവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മോദിയെ എത്തിയ്ക്കാനുള്ള തീയതി നിശ്ചയിക്കുകയും ചെയ്യും.

Narendra Modi

മോദി യുഎഇ സന്ദര്‍ശനത്തിന് സമ്മതം മൂളിയാല്‍ അത് മറ്റൊരു ചരിത്രത്തിന് വഴി തെളിയ്ക്കും. 1981 ല്‍ ഇന്ദിരാഗാന്ധിയാണ് യുഎഇ സന്ദര്‍ശിച്ച അവസാനത്തെ പ്രധാനമന്ത്രി. മോദിയെത്തിയാല്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം യുഎഇ ല്‍ എത്തുന്ന പ്രധാനമന്ത്രിയാകും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യുഎഇ സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ചില അസൗകര്യങ്ങള്‍ കാരണം അദ്ദേഹം സന്ദര്‍ശനം ഉപേക്ഷിച്ചു. യുഎഇയില്‍ മോദിയ്ക്ക് ഒട്ടേറെ ആരാധകരും വിമര്‍ശകരും ഉണ്ട്. അതിനാല്‍ തന്നെ രാജ്യം മോദി സന്ദര്‍ശിച്ചാല്‍ അത് ഏറെ ശ്രദ്ധേയമാകും. മാത്രമല്ല പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുമെന്ന മോദിയുടെ പ്രസ്താവനയ്ക്കും മികച്ച സ്വീകാര്യതയാണ് ഗള്‍ഫിലും ലഭിയ്ക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ യുഎഇയെ ഉപേക്ഷിയ്ക്കുന്നു എന്ന പരാതിയും അവസാനിയ്ക്കും.

English summary
After Japan and the US, it may the UAE’s turn to welcome Indian Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X