കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസ്ക്കാരികവ്യക്തിത്വം;സൗദിരാജാവിന് ലോകപുരസ്കാരം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: മികച്ച സാസംക്കാരിക വ്യക്തിത്വത്തിനുള്ള ലോകപുരസ്‌ക്കാരം സൗദിയിലെ അബ്ദുള്ള രാജാവിന്. വിദ്യാഭ്യാസ, സര്‍ഗാത്മക മേഖലകളിലെ മികച്ച വ്യക്തിത്വത്തിനുള്ള പുരസ്‌ക്കാരമാണ് രാജാവിന് ലഭിച്ചത്. സാദീദ് ബുക്ക് അവാര്‍ഡിന്റെ ഭാഗമായാണ് അദ്ബുള്ള രാദാവ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. അബുദാബി പാലസില്‍ നടന്ന ചടങ്ങിലാണ് രാജാവിനെ പുരസ്‌ക്കാരത്തിന് അര്‍ഹനായി പ്രഖ്യാപിച്ചത്.

അറബി സാഹിത്യം, സംസ്‌ക്കാരം എന്നിവയെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രാജാവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന് പുറത്തും സാംസ്‌ക്കാരിക മേഖലകളില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകള്‍ കിംഗ് അബ്ദുള്‍ അസീസ് ലൈബ്രറി ഉള്‍പ്പെടയുള്ള പദ്ധതികളാണ് അവാര്‍ഡിന് മാനദണ്ഡമായത്.

King Abdullah

ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയ്ക്ക് രാജാവ് മികച്ച പ്രോത്സാഹനം നല്‍കിയെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. മത സഹിഷ്ണുത, സമാധാനപരമായ സഹകവര്‍ത്തിത്വം എന്നിവ പുലര്‍തക്തുന്നതിലും രാജ്വ് തത്പരനായിരുന്നെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും അവാര്‍ഡ് കമ്മിറ്റി.

യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ പേരിലുള്ള ഈ പുരസ്‌ക്കാരം 2007 മുതലാണ് ഏര്‍പ്പെടുത്തിയത്. ഏഴ് ദശലക്ഷം ദിര്‍ഹമാണ് സമ്മാനത്തുകയായി ലഭിയ്ക്കുന്നത്. മെയ് നാലിന് പുരസ്‌ക്കാരം സമര്‍പ്പിയ്ക്കും.

English summary
King Abdullah Al Saud named Cultural Personality of the Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X