കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; കാര്‍ ഓഫ് ചെയ്യാതിരുന്നാല്‍ കുറ്റം?

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: വാഹനമോഷണം തടയുന്നതിനായി ദുബായില്‍ പുതിയ നിയമം ആവിഷ്‌ക്കരിയ്ക്കാന്‍ സാധ്യത. കാര്‍ മോഷണം തടയുന്നതിനാണ് ഈ നീക്കം. കാര്‍ എഞ്ചിനുകള്‍ ഓഫ് ആക്കിയ ശേഷം മാത്രം കാറില്‍ നിന്ന് പുറത്തിറങ്ങണമെന്നതാണ് പരിഗണനയിലുള്ള നിയമം. കാര്‍ ഓഫ് ചെയ്ത ശേഷം വാഹനമുടമയ്ക്ക് ഷോപ്പിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ കാറില്‍ നിന്ന് പുറത്തിറങ്ങാം.

പൊലീസ് നടത്തിയ പഠനത്തില്‍ എമിറേറ്റില്‍ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എഞ്ചിന് ഓണ്‍ ചെയ്തിരുന്ന അവസരത്തിലാണ്. കാര്‍ ഓഫ് ചെയ്യാതെ പുറത്തിറങ്ങുമ്പോള്‍ മോഷണം നടത്താന്‍ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്.

ഇത്തരത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയ ഒരു കാര്‍ ഉടമസ്ഥനറിയാതെ തന്നെ പൊലീസ് മാറ്റി. ഷോപ്പിംഗിന് പോയി മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ കാര്‍ ഉടമ കാര്‍ തിരഞ്ഞു. മോഷണം പോയതാണെന്ന ഉറപ്പായതോടെ പൊലീസിനെ വിളിച്ചു. കാര്‍ പാര്‍ക്ക് ചെയ്തിരിയ്ക്കുന്ന സ്ഥലം പൊലീസ് ഉടമയ്ക്ക് പറഞ്ഞ് കൊടുത്തു. തുടര്‍ന്ന് കാര്‍ ഓഫ് ചെയ്ത ശേഷം മാത്രമേ കാറില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശവും നല്‍കി.

വാഹനമോഷണം തടയുന്നതിനായി ഇത്തരമൊരു നിയമം ആവിഷ്‌കരിയ്ക്കാനൊരുങ്ങുകയാണ് ട്രാഫിക് വിഭാഗം. ഇത് സംബന്ധിച്ച് രാജാവിന് നിര്‍ദ്ദേശം സമര്‍പ്പിയ്ക്കാനാണ് സാധ്യത. വന്‍തോതിലാണ് ദുബായില്‍ വാഹനമോഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.

English summary
Leaving car engine on may become an offense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X