കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;മോഷ്ടിച്ച സിമ്മില്‍ നിന്ന് ലക്ഷങ്ങളുടെകോള്‍

  • By Meera Balan
Google Oneindia Malayalam News

Crime
ദുബായ്: ഉടമസ്ഥന്റെ സിം കാര്‍ഡ് മോഷ്ടിച്ചെടുത്ത് ബംഗ്ളാദേശിയായ വീട്ട് ജോലിക്കാരി(26) ഒരു ലക്ഷം രൂപയുടെ ഫോണ്‍ കോള്‍ ചെയ്തതായി പരാതി. പരാതി ദുബായ് ക്രിമിനല്‍ കോടതി പരിഗണിച്ചു. ആഗസ്റ്റിലാണ് പരാതിക്കാരന്റെ സിം കാര്‍ഡ് നഷ്ടമാകുന്നത്. സെപ്റ്റംബര്‍ ആയപ്പോള്‍ ഫോണ്‍ബില്‍ 7,430 ദിര്‍ഹമാണെന്ന് കാട്ടി ബില്‍ ലഭിയ്ക്കുന്നത്.

തുടര്‍ന്നാണ് സംശയം വീട്ട് ജോലിക്കാരിയിലേയ്ക്ക് നീങ്ങുന്നത്. ഇവര്‍ മൊബൈല്‍ പോണില്‍ നിന്ന് സംസാരിയ്ക്കുന്ന കാര്യം ഇതേ വീട്ടിലെ മറ്റ് രണ്ട് ജോലിക്കാര്‍ കണ്ടതായി പറയുന്നു. യുവതി ലാന്‍ഡ് ലൈനില്‍ നിന്ന് വിളിയ്ക്കുന്ന അതേ നന്പരിലേയ്കക്കാണ്(ഇന്‍റര്‍നാഷണല്‍ കോള്‍) സിമ്മില്‍ നിന്നും വിളിച്ചതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. തൊഴിലുടമയുടെ മകന്‍ തനിയ്ക്ക് നല്‍കിയ സിംകാര്‍ഡാണ് തന്റെ പക്കലുള്ളതെന്നാണ് യുവതി മറ്റ് ജോലിക്കാരികളോട് പറഞ്ഞത്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിയ്ക്കുന്നതിനിടയിലാണ് സൈലന്റ് മോഡിലായിരുന്ന ഫോണ്‍ കണ്ടെടുക്കുന്നത്. കേസില്‍ തുടര്‍ വിചാരണ സിഡംബര്‍ നാലിന് നടക്കും

English summary
A 26-year-old Bangladeshi maid allegedly stole her employer’s SIM card and made international telephone calls for Dh7,430, the Dubai Criminal Court heard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X