കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎസ്എഫില്‍ മലയാളിയ്ക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയില്‍ കൈനിറയെ സമ്മാനം നേടുന്നത് മലായാളികള്‍ . ഡിഎസ്എഫിന്റെ ഭാഗമായുള്‌ല നറുക്കെടുപ്പില്‍ ഗുരുവായൂര്‍ സ്വദേശിയ്ക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം . ഗുരുവായൂര്‍ സ്വദേശി റിയാസ് അലിയാണ് സ്വര്‍ണ സമ്മാനത്തിന് അര്‍ഹനായത്.

അറ്റ്‌ലസ് ജൂവല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങിയപ്പോള്‍ ലഭിച്ച കൂപ്പണാണ് റിയായിന് തുണയായാത്. നറുക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണസമ്മാനമാണ് ഭാഗ്യക്കൂപ്പണിലൂടെ ലഭിച്ചത് . ദേരയില്‍ നടന്ന ചടങ്ങില്‍ അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ എം എം രാമചന്ദ്രന്‍ റിയാസിന് സ്വര്‍ണം സമ്മാനിച്ചു.

Atlas

ദുബായ് ഗോള്‍ഡ് ആന്റ് ജൂവല്ലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ സമ്മാനം പദ്ധതിയിലൂടെ ദിനം പ്രതി ഓരോ കിലോ സ്വര്‍ണവും ഒരു കാരറ്റ് സോളിറ്റയര്‍ ഡയമണ്ടുമാണ് സമ്മാനമായി ലഭിയ്ക്കുന്നത് . ഇതില്‍ ഡയമണ്ട് സമ്മാനവും മലയാളികള്‍ത്ത് ലഭിച്ചിട്ടുണ്ട്.

അറ്റ്‌ലസ് ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ജൂവല്ലറികളാണ് ഡിഎസ്എഫിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയുമായി സഹകരിയ്ക്കുന്നത് . വരുദിവസങ്ങളിലും കൂടുതല്‍ മലയാളികള്‍ സമ്മാനം നേടുമെന്ന് പ്രതീക്ഷിയ്ക്കാം .

English summary
Malayali Youth wins 1 Kg gold prize at Dubai Shopping Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X