കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി; പുതിയ മലയാളം റേഡിയോ വരുന്നു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: മലയാളികള്‍ക്കായി അബുദാബിയില്‍ വീണ്ടുമൊരു റേഡിയോ സ്‌റ്റേഷന്‍ കൂടി. പ്രവാസി ഭാരതി 810. എഎം എന്നാണ് പുതിയ റേഡിയോ സ്‌റ്റേഷന്റെ പേര്. അബുദാബിയില്‍ പൂര്‍ണമായും ഡിജിറ്റല്‍ വത്ക്കരിച്ച് പ്രവര്‍ത്തനമാരംഭിയ്ക്കുന്ന ആദ്യത്തെ റേഡിയോ സ്‌റ്റേഷനാണിതെന്നാണ് അവകാശപ്പെടുന്നത്. മെയ് 2014ണ് റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്.

നിലവില്‍ മൂന്ന് മലയാളം എഎം സ്റ്റേഷനുകളും നാല് എഫ്എം സ്റ്റേഷനുകളുമാണ് യുഎഇയില്‍ ഉള്ളത്. പുതിയ എഎം സ്റ്റേഷന്‍ കൂടി വരുന്നതോടെ ഈ രംഗത്തെ മത്സരം ശക്തമാകും. വേറിട്ട പരിപാടികളുമായി ജനങ്ങള്‍ക്ക് മുന്‍പില്‍ എത്താനാണ് പ്രവാസി ഭാരതിയുടെ നീക്കം.

Chandra Senanan

മിഡില്‍ ഈസ്റ്റിലെ ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടറായിരുന്ന ചന്ദ്രസേനനാണ് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിഗ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍. 19മില്ല്യണ്‍ ദിര്‍ഹമാണ് കമ്പനി നിക്ഷേപിച്ചിരിയ്ക്കുന്നത്.

24 മണിയ്ക്കൂര്‍ വാര്‍ത്ത ബുള്ളറ്റിന്‍, ബ്രേക്കിംഗ് ന്യൂസ് എന്നിവയുള്‍പ്പടെ വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളാണ് പ്രവാസി ഭാരതി ലക്ഷ്യമിടുന്നത്.

English summary
First digital Malayalam radio Pravasi Bharathi 810 AM to transmit from Abu Dhabi from May 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X