കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി എബോള വൈറസ് മുക്തമാണെന്ന് ആരോഗ്യമന്ത്രലയം

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയിലും എബോള വൈറസ് ബാധയില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം ഒരു സൗദി പൗരന്‍ മരിച്ചത് എബോള ബാധയെത്തുടര്‍ന്നാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് അയാള്‍ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്താമക്കി. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒട്ടേറെപ്പേര്‍ രാജ്യത്ത് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍.

പകര്‍ച്ചാ വ്യാധികളെ നേരിടാന്‍ സൗദി ആരോഗ്യ മന്ത്രലായം സജ്ജമാണ്. ഹജ്ജ്, ഉംറ സീസണുകള്‍ എബോള മുക്തമാക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി ആദില്‍ ഫഖിഹ് പറഞ്ഞു. എബോള ബാധിത രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Eboala

എബോളയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ മുന്‍ കരുിതല്‍ യോഗവും വിളിച്ച ചേര്‍ത്തിരുന്നു. മികച്ച പ്രതികരണമാണ ്‌യോഗത്തിന് ലഭിച്ചത്. ഗള്‍ഫിലെ സ്വദേശികളുടേയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എബോള മുന്‍കരുതല്‍ യോഗം വിളിച്ച് ചേര്‍ത്തത്. എബോള തടയുന്നതിന് വേണ്ട ഫലപ്രദമായ മുന്‍കരുതല്‍ നടപടികളാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English summary
No Ebola in Saudi Arabia: Health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X