കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: യുഎഇയില്‍ എബോള രോഗം ഇല്ലെന്ന്

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇ യില്‍ എബോള വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ വളരെ കര്‍ശനമായ പരിശോധനകള്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നടത്തും. രോഗം രാജ്യത്തേയ്ക്ക് കടക്കാതിരിയ്ക്കാന്‍ വേണ്ട പരമാവധി നടപടികള്‍ സ്വീകരിയ്ക്കുമെന്നും അധികൃതര്‍.

രാജ്യത്ത് എബോള വൈറസ് സാന്നിദ്ധ്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ അമീന്‍ അല്‍ അമിരി പറഞ്ഞു. ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നും യുഎഇയില്‍ വൈറസ് സാന്നിദ്ധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റി അറിയുന്നതിനും രോഗബാധ ഏല്‍ക്കാതെ രക്ഷപ്പെടുന്നതിനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ക്കായി യുഎഇ ആഭ്യന്തരമന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി സംസാരിച്ചു.

എബോള പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ തന്നെ രോഗം രാജ്യത്ത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന കാര്യം അറിയിത്തേണ്ടത് അനിവാര്യമായിരുന്നെന്നും ആരോഗ്യ മന്ത്രലയം. 90 ശതമാനവും മരണം ഉറപ്പായ രോഗമാണ് എബോള. രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നത് കൂടുതല്‍ മരണത്തിനിടയാക്കുന്നു.

English summary
No Ebola in UAE: health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X