കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ പ്രായപരിധി പുതുക്കി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയിലേയ്ക്ക് വീട്ട് ജോലിയ്ക്കായി പോകുന്ന ഇന്ത്യന്‍ സ്ത്രീകളുടെ പ്രായപരിധി പുതുക്കി നിശ്ചയിച്ചു. 25 മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് വീട്ടുജോലിയ്ക്കായി രാജ്യത്ത് നിന്നും സൗദിയിലേയ്ക്ക് പോകാന്‍ അനുമതി ഉള്ളത്. രണ്ട് രാജ്യങ്ങളും തമ്മില്‍ ഒപ്പ് വച്ച പുതിയ കരാറിന്‍ പ്രകാരമാണ് സൗദി തൊഴില്‍ കരാര്‍ പുതുക്കിയത്.

സൗദിയില്‍ വര്‍ദ്ധിച്ച് വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമവും പ്രായപരിധി പുതുക്കുന്നതിന് കാരണമായി. ഇനി മുതല്‍ 25 വയസ് കഴിഞ്ഞ ഇന്ത്യന്‍ വനിതയ്ക്ക് വീട്ടു ജോലിക്കാരിയുടെ വിസയ്ക്ക് അപേക്ഷിയ്ക്കാം. സൗദിയിലേയ്ക്ക് പോകുന്നതിന് മുന്‍പ് യുവതികള്‍ക്ക് തൊഴില്‍ പരിശീലനവും അവരവരുടെ സംസ്ഥാനങ്ങളില്‍ വച്ച് നല്‍കുമെന്ന് സൗദി തൊഴില്‍ വകുപ്പ് അണ്ടര്‍സെക്രട്ടറി അഹമ്മദ് അല്‍ ഫഹീദ് പറഞ്ഞു.

Saudi Map

ഇതിന് പുറമെ സൗദിയിലെ ഒട്ടേറെ തൊഴില്‍ ഏജന്‍സികള്‍ ഇന്ത്യയില്‍ തങ്ങളുടെ ഓഫീസ് തുടങ്ങാനും താത്പര്യപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.വിസ, യാത്ര കാര്യങ്ങള്‍, തൊഴില്‍ പരിശീലനം എന്നിവ നല്‍കുന്നതിനാണ് തൊഴില്‍ ഏജന്‍സികള്‍ രാജ്യത്ത് ഓഫീസ് തുടങ്ങാന്‍ താത്പര്യപ്പെടുന്നത്. സൗദിയും ഇന്ത്യയും ചേര്‍ന്നുള്ള ഒരു സംയുക്ത കമ്മിറ്റിയാണ് തൊഴില്‍ കരാര്‍ പുതുക്കിയത്.

English summary
No Indian maids in Saudi Arabia below the age of 25 and above 50
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X