കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;വിരമിച്ചാലും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

  • By Meera Balan
Google Oneindia Malayalam News
Dubai

ദുബായ്: സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച ശേഷവും ദുബായില്‍ താമസം തുടരാന്‍ ആഗ്രഹിയ്ക്കുന്ന പ്രവസിയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് രകാര്ഡ് നിര്‍ബന്ധം. വിരമിച്ച പ്രവാസികള്‍ക്ക് വിസ പുതുക്കി നില്‍കുന്നത് ഉള്‍പ്പെടയുള്ള നടപടികള്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിയ്ക്കുകയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി.

എമിറേറ്റിലെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ഡോ ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു. എമിറേറ്റില്‍ മാതനിയ്ക്കാനാഗ്രഹിയ്ക്കുന്ന റിട്ടയേര്‍ഡ് പ്രവാസിയ്ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് തുടരാനാകൂ.

വിസ അനുവദിയ്ക്കുകയോ പുതുക്കി നല്‍കുകയോ ചെയ്യണമെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കര്‍ശനമാണ്. ഇനി ഭാര്യയോ മറ്റ് ബന്ധുക്കളോ ഇത്തരം വ്യക്തികളെ സ്‌പോണ്‍സര്‍ ചെയ്താലും അവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആരോഗ്യ ഇന്‍ഷുറന്‍സിലെ പുതുക്കിയ നിയമപ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.

ദുബായിലെ എല്ലാ സ്വദേശികളെയും 2015 അവസോനത്തോട് കൂടിയും പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ താമസക്കാരെയും 2016 പകുതിയോടും ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗങ്ങളക്കും.

English summary
No residence visa for retired expats without health insurance: Dubai official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X