കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി;സൗജന്യ പാര്‍ക്കിംഗ്,സൗജന്യ യാത്രയും

  • By Meera Balan
Google Oneindia Malayalam News

Traffic, Block
അബുദാബി: ഗതാഗതകുരുക്ക് ഏത് രാജ്യത്തായാലും ജനങ്ങളും അധികൃതരും ഒരു പോലെ നേരിടുന്ന ഒരു പ്രശ്‌നമാണ്. മെടട്രോ നഗരങ്ങളിലാകട്ടെ ഗതാഗതകുരുക്ക് യാത്രക്കാരന്റെ സര്‍വ്വനിയന്ത്രണങ്ങളും ലംഘിയ്ക്കുന്നതില്‍ വരെ എത്തിയ്ക്കും. അബുദാബിയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ 'പാര്‍ക്ക് ആന്റ് റൈഡ് 'എന്ന പുതിയ പദ്ധതിയുമായി ഗതാഗത കുരുക്ക് നിയന്ത്രിയ്ക്കാനൊരുങ്ങുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട്. സൗജന്യ പാര്‍ക്കിംഗ് സൗജന്യ യാത്രുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ടല്ലേ. വിവിധ ഭാഗങ്ങളില്‍ നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ നഗരത്തില്‍ പ്രവേശിയ്ക്കുന്നതിന് മുന്‍പ് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സയീദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 600 ഓളം പാര്‍ക്കിംഗ് ബേകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ എത്ര സമയം വേണമെങ്കിലും നിങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.

ഇതേ ദിവസം തന്നെ നഗരത്തില്‍ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനും കഴിയും. ഇതിനായി സയീദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നിന്ന് തന്നെ സൗജന്യ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. ഓരോഅരമണിയ്ക്കൂറും ബസ് സര്‍വ്വീസ് ഉണ്ടാകും. രാവിലെ ആറ് മണി മുതല്‍ രാത്രി 8.30 വരെയാണ് സര്‍വ്വീസ്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഈ സേവനം നിങ്ങള്‍ക്ക് ലഭ്യമാകും.ഗതാഗതക്കുരുക്ക് നിയന്ത്രിയ്ക്കുക മാത്രമല്ല അപകടങ്ങള്‍ കുറയ്ക്കുക ഇന്ധനത്തിന്‍റെ ഉപയോഗം കുറയ്ക്കുക എന്നിവയും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

English summary
Department of Transport (DoT) has rolled out a ‘Park and Ride’ initiative, allowing commuters to park their vehicles outside the city and travel within the city in buses free of charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X