കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ലൈസന്‍സ് പുതുക്കലും ഇനി വീട്ടിലിരുന്ന്

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: മൂന്ന് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഇനി ഓഫീസുകള്‍ തോറും കയറി ഇറങ്ങേണ്ട. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ ഫോണിലൂടെയോ രജിസ്‌ട്രേഷന്‍ പുതുക്കാം. അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഇനി ഓഫീസില്‍ എത്തണമെന്നില്ല ഓണ്‍ലൈനിലൂടെ തന്നെ ലൈസന്‍സ് പുതുക്കാം.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ലൈസന്‍സിംഗ് സിഇഒ അഹമ്മദ് ബഹ്‌റോസ്യാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതും, ലൈന്‍സ് പുതുക്കുന്നതുമൊക്കെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കി മാറ്റിയത്.

ഓണ്‍ലൈനിലൂടെ തന്നെ വളെര വേഗം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതില്‍ നിന്ന് മാറി സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതിനാണ് ദുബായ് മുന്‍ഗണന നല്‍കുന്നത്. വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എന്നിവയിലൂടെയാകും ദുബായില്‍ ഇനി പല സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാവുക.

ദുബായിലെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നായ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അഥവാ ആര്‍ടിഎയും തങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കുന്നതിനുള്ള നിടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.സേവനങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് വേണ്ടി 200 ഓളം പുതിയ ആപഌക്കേഷനുകളാണ് അടുത്ത വര്‍ഷം ആര്‍ടിഎ പുറത്തിറക്കുന്നത്.

വാഹനരജിസ്‌ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ആര്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കുകയോ 8009090 എന്ന നമ്പരില്‍ വിളിയ്ക്കുകയോ ചെയ്താല്‍ മതി. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പുറത്തിറക്കും.

English summary
Renewal of vehicle registration and driving licence in Dubai can no longer be done at the counter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X