കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;സാന്‍ഡ് വിച്ചില്‍ മുടി, ഹോട്ടല്‍ പൂട്ടി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് തലമുടി കിട്ടി പരാതിപെട്ടാല്‍ എന്ത് സംഭവിയ്ക്കും. ഹോട്ടല്‍ പൂട്ടും. കേരളത്തിലെ കാര്യമല്ല പറഞ്ഞു വരുന്നത്. സൗദിയിലെ ഒരു ഹോട്ടലിനാണ് തലമുടി മൂലം പണികിട്ടിയത്. ഒരു ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന കഫേയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. ജിദ്ദയിയിലെ റെഡ് സീ തുറമുഖത്താണ് കഫേ പ്രവര്‍ത്തിച്ചിരുന്നത്.

കഫേയില്‍ നിന്നും എഗ്ഗ് സാന്‍ഡ് വിച്ച് കഴിച്ച യുവാവിനാണ് തലമുടി കിട്ടിയത്. ഭക്ഷണത്തിന് പുറത്താണ് തലമുടി പറ്റിയിരുന്നത്. തുടര്‍ന്ന് യുവാവ് അധികൃതരെ വിവരമറിയിച്ചു. അവര്‍ എത്തി ഭക്ഷണം പരിശോധിച്ച ശേഷം കട അടച്ച് പൂട്ടാന്‍ ഉത്തരവിട്ടു.നവംബര്‍ 13 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

Egg, Sald, Sandwich

ഒരു പ്രാദേശിക സൗദി ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഹോട്ടലുകളിലും കഫേകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ശുചിത്വം വേണമെന്ന ഉത്തരവ് അധികൃതര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരത്തില്‍ ശുചിത്വമില്ലാത്ത സാഹചര്യത്തിലും മറ്റും പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളെപ്പറ്റി വിവരം നല്‍കിയാല്‍ അവര്‍ക്കെതിരെ ഉടനടി തന്നെ നടപടിയെടുക്കുന്നതാണ്. ചിലപ്പോള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തന്നെ റദ്ദാക്കാനും സാധ്യതയുണ്ട്.

English summary
Saudi authorities shut a cafeteria at a local hospital after selling a boiled egg sandwich to a customer containing a hair, a newspaper reported on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X