കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വീട് പള്ളിയാക്കി, ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു, മലയാളികളും?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ വീട്ടിനുള്ളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ 28 ക്രിസ്ത്യാനികളെ മത പൊലീസ് അറസ്റ്റ് ചെയ്തു. ഖഫ്ജി പട്ടണത്തിലാണ് സംഭവം. ഇന്ത്യക്കാരനായ ഒരു വ്യക്തിയുടെ വീട്ടിലാണ് പ്രാര്‍ത്ഥന നടത്തിയത്. വീട് പള്ളിയായി ഉപയോഗിയ്ക്കുകയായിരുന്നെന്നാണ് ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പ്രാര്‍ത്ഥന നടത്തിയ വീട്ടില്‍ നിന്നും ബൈബിളും സംഗീത ഉപകരണങ്ങളും മതപൊലീസ് പിടിച്ചെടുത്തു. വീട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നെന്ന് നാട്ടുകാരനായ ഒരാള്‍ നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 28 പേരെ പിടികൂടുന്നത്.

Saudi

മുസ്ലീം രാഷ്ട്രമായ സൗദിയില്‍ മറ്റ് ആരാധനാലയങ്ങള്‍ അനുവദിയ്ക്കില്ല. 90 ശതമാനം പേരും സുന്നികളാണ്. പല അമേരിയ്ക്കന്‍ ക്രിസ്തീയ സംഘടനകളും അറസ്റ്റിനെ അപലപിച്ചു. അറസ്റ്റിലായവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി സംശയിക്കുന്നു.

സൗദിയിലുള്ള ക്രിസ്ത്യാനികളില്‍ അധികവും ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും ഉള്ളവരാണ്. ഇന്ത്യന്‍ ക്രിസ്ത്യാനികളില്‍ തന്നെ അധികവും മലയാളികള്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ല. സൗദി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കയിട്ടില്ല. സൗദിയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് വാഷിംഗ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ നീന ഷിയ പറയുന്നു.

English summary
Saudi Arabia Arrests 27 Christians at a Private Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X