കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് മുസ്ലീമിനെ കെട്ടാന്‍ യുവതിക്ക് വിലക്ക്

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ബ്രിട്ടീഷുകാരനായ മുസ്ലീം യുവാവിനെ വിവാഹം കഴിയ്ക്കുന്നതില്‍ നിന്ന് സൗദി യുവതിയ്ക്ക് കോടതി വിലക്ക്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്ത് കോടതിയെ സമീപിച്ചിരുന്നു. വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കൊളെജ് അധ്യാപികയായ യുവതിയാണ് കോടതി വിധിയെ നിരാകരിച്ച് അുകൂല വിധിയ്ക്കായ് മറ്റൊരു കോടതിയെ സമീപിച്ചത്. മക്കയ്ക്കടുത്താണ് യുവതിയുടെ താമസം.

Marriage

സ്വന്തം ഗോത്രത്തില്‍ നിന്ന് മാത്രമുള്ള വിവാഹത്തിനെ യുവതിയുടെ വീട്ടുകാര്‍ സമ്മതം നല്‍കുകയുള്ളൂ. എന്നാല്‍ ബ്രിട്ടീഷ് യുവാവ് യുവതിയുടെ ഗോത്രത്തില്‍പെട്ടയളല്ല. അതിനാലാണ് വീട്ടുകാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ യുവതി തയ്യാറല്ലെന്നാണ് സൂചന.

ബ്രിട്ടീഷുകാരനായ എഞ്ചിനീയറുമായുള്ള വിവാഹത്തിനാണ് യുവതി തയ്യാറെടുക്കുന്നത്. വീട്ടുകാര്‍ക്ക് അനുകൂലമായ കോടതി വിധിയ്‌ക്കെതിരെ യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണനയിലാണ്. അല്‍ മദീനയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Saudi girl banned from marrying Muslim Briton
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X