കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി ഉണ്ടാക്കാന്‍ ആടിനെ കട്ടു, പിടിയിലായ വരന്‍റെ മറുപടി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: കല്യാണത്തിന്റെ ചെലവ് ചുരുക്കാന്‍ വരന്‍ ചെയ്ത അതിബുദ്ധി ഒടുവില്‍ വിനയായെന്ന് മാത്രമല്ല ഇരട്ടി പണം ചലെവാകുകയും ചെയ്തു, സൈദിയിലാണ് വിവാഹ സത്ക്കാരത്തിന് ഇറച്ചി വിളമ്പാന്‍ പണം അധികമാകുമെന്ന് കരുതി വരന്‍ കാട്ടിയ സൂത്രപ്പണി വിനയായത്.

വിവാഹത്തിന് ബിരിയാണി സത്ക്കാരമൊരുക്കുന്നതിന് വേണ്ടി ആടുകളെ വാങ്ങിയാല്‍ കൂടുതല്‍ പണമാകുമെന്ന് കരുതി യുവാവ് അടുത്തുള്ള ഫാമില്‍ നിന്ന് പന്ത്രണ്ട് ആടുകളെ മോഷ്ടിച്ചു.

Biriyani

മോഷ്ടിച്ച ആടുകളെ ഭക്ഷണമുണ്ടാക്കാമെന്ന് ഏറ്റ റെസ്‌റ്റോറന്റ് ഉടമയ്ക്ക് കൈമാറി. തന്റെ മോഷണം ആരും പിടിയ്ക്കപ്പെടില്ലെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ ആടുകളെ തിരഞ്ഞ കര്‍ഷകന്‍ പല റെസ്റ്റോറന്റുകളിലും എത്തി.

ഒടുവിലാണ് വരന്‍ ആടിനെക്കൊടുത്ത റെസ്റ്റോറന്റില്‍ എത്തിയത്. അവിടെ റെസ്‌റ്റോറന്റിന് പിന്നിലുളള പൂന്തോട്ടത്തില്‍ അയാള്‍ തന്റെ 12 ആടുകളെയും കണ്ടെത്തി. കശാപ്പ് ചെയ്യാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. തുടര്‍ന്ന് റെസ്റ്റോറന്റ് ഉടമ വരനെ വിളിച്ച് വരുത്തി.

തുടര്‍ന്ന് വരനെത്തിയപ്പോള്‍ പൊലീസിനെ വിളിയ്ക്കാന്‍ കര്‍ഷകന്‍ തീരുമാനിച്ചു. എന്നാല്‍ ആടിനെ ഇരട്ടി പണം നല്‍കി വാങ്ങി പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു വരന്‍. എന്തായാലും കാശ് അധികമായെങ്കിലും വിവാഹം കേമമായി നടന്നെന്നാണ് റിപ്പോര്‍ട്ട്.

English summary
A Saudi groom thought of cutting his wedding costs by getting hundreds of his guests a free meal. So he simply went to a nearby farm and stole 12 sheep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X