കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ബുര്‍ഖ വില്ക്കാന്‍മടിച്ച സ്ത്രീക്ക്സമ്മാനം

  • By Meera Balan
Google Oneindia Malayalam News

റിയാദ്:സ്വന്തം ബുര്‍ഖ വിദേശിയ്ക്ക് വില്‍ക്കാന്‍ വിസമ്മതിച്ച സൗദി യുവതിയ്ക്ക് സൗദി അരാംകൊ ഉദ്യോഗസ്ഥന്‍ നാല് ലക്ഷം രൂപയോളം പാരിതോഷികം നല്‍കി.ജര്‍മ്മനിയില്‍ നടന്ന ഒരു എക്‌സിബിഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് യുവതി ധരിച്ചിരുന്ന ബുര്‍ഖ വാങ്ങാന്‍ വിദേശ വനിത മുന്നോട്ട് വന്നത്. ഒരു ലക്ഷം രൂപയോളം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സൗദിക്കാരിയായ ഊം നൂറ എന്ന യുവതിയാണ് ബുര്‍ഖ വില്‍ക്കാന്‍ വിസമ്മതിച്ച് പാരിതോഷികത്തിന് അര്‍ഹയായത്.

എന്നാല്‍ ബുര്‍ഖ തന്റെ പാരന്പര്യത്തിന്റെയും സൗദി അറേബ്യയുടെ സംസ്‌ക്കാരത്തിന്റെയും പ്രതീകമാണെന്ന് പറയുകയായിരുന്നു യുവതി. എന്റെ വ്യക്തിത്വവും സംസ്‌ക്കാരവും പ്രതിഫലിയ്ക്കുന്നത് എന്റെ വസ്ത്രത്തിലൂടെയാണെന്നും യുവതി പറഞ്ഞു.

Burqa

ബദര്‍ അല്‍ ഖര്‍ദാന്‍ എന്ന സൗദി അരാംകൊയുടെ പ്രൊഡക്ഷന്‍ ഡയറക്ടര്‍ ആണ് യുവതിയ്ക്ക് പണം പാരിതോഷികമായി നല്‍കിയത്. അരാംകൊ സൗത്ത് സൗദി അറേബ്യയില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്ന സ്റ്റാളിലായിരുന്നു യുവതിയെ സ്റ്റാളിലുണ്ടായിരുന്ന മറ്റ് സ്ത്രീകളാണ് ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയത്. ബുര്‍ഖ വില്‍ക്കാതിരുന്ന യുവതിയുടെ നിലപാടില്‍ ആകൃഷ്ടനായാണ് ഉദ്യോഗസ്ഥന്‍ നാല് ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.

English summary
A Saudi Aramco official gave a local woman SR25,000 (Dd24,5000) for refusing to sell her 'burqu' (face veil) to a European woman during an exhibition in Germany.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X