കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎസിലൂടെ വഴക്കിട്ടാല്‍ നല്ല പിഴ കിട്ടും

  • By Meera Balan
Google Oneindia Malayalam News

Mobile
അബുദാബി:ഒരാളോട് നേരിട്ട് വഴക്കിട്ടാല്‍ ചിലപ്പോള്‍ തല്ല കിട്ടും. എന്നാല്‍ എസ്എംഎസിലൂടെ വഴക്കിട്ടാലോ നല്ല പിഴ കിട്ടും. അബുദാബിയില്‍ എസ്എംസിലൂടെ യുവാവിനോട് അസഭ്യം പറഞ്ഞയാള്‍ക്ക് കോടതി ആയിരം ദിര്‍ഹം പിഴ വിധിച്ചു. ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.

രണ്ട് പേരും തമ്മിലുള്ള വഴക്ക് നടന്നത് എസ് എംഎസിലൂടെ. വഴക്കിനൊടുവില്‍ ശാപവാക്കുകളും അധിക്ഷേപിയ്ക്കലും നടന്നു. വാദിയായെ പ്രതിയായ യുവാവ് കുടുംബപരമായി അധിക്ഷേപിച്ചെന്നും കോടതി കണ്ടെത്തി. ഇരുവരും തമ്മില്‍ ഉണ്ടായ ചെറിയ വഴക്കാണ് പിന്നീട് കോടതി മുറി വരെ എത്തിയത്.

വാദിയും അസഭ്യം എസ്എംഎസ് അയച്ചെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് തക്ക തെളിവുകള്‍ നിരത്താന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. വാദിയുെട മൊബൈലില്‍ അദ്ദേഹത്തെയും ഭാര്യയെയും ഉള്‍പ്പടെ അധിക്ഷേപിച്ച് പ്രതി അയച്ച സന്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഒരു സാധരാണ കേസ് അല്ലെന്നും ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതാണെന്നും പരമോന്നത കോടതി പറഞ്ഞു.

പ്രതി അയച്ച എസ്എംഎസുകളില്‍ ഒരെണ്ണം ഇങ്ങനെയായിരുന്നു.'നീ നുണയനാണ് ,നിന്റെ ഭാര്യയും കുടുംബവുമെല്ലാം നുണയന്‍മാരാണ്'. കേസില്‍ കീഴ്‌ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി ശരി വയ്ക്കുകയും ചെയ്തു.

English summary
SMS abuse: UAE Supreme Court fines man Dh1,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X