കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: രണ്ട് പുതിയ റോഡുകള്‍ കൂടി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഗാതാഗത തിരക്ക് കുറയ്ക്കുന്നതിന് വേണ്ടി ഷാര്‍ജയില്‍ രണ്ട് പുതിയ റോഡുകള്‍ കൂടി പണി കഴിപ്പിച്ചു. 11.6 മില്യണ്‍ ദിര്‍ഹം ചെലവിട്ടാണ് അധികൃതര്‍ രണ്ട് റോഡുകളുടെ പണി പൂര്‍ത്തിയാക്കിയത്. താഹില്‍, വിഷാഹ് പ്രദേശങ്ങളിലാണ് റോഡ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആര്‍ടിഎ ജനറല്‍ മാനേജര്‍ സുലൈമാന്‍ അല്‍ ഹാജിരിയാണ് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്.

താഹില്‍ പ്രദേശത്ത് നിര്‍മ്മിച്ച റോഡിന് ഒന്‍പത് മില്യണ്‍ ദിര്‍ഹമാണ് ചെലവായത്. വിഷാഹിലേയ്ക്ക് നിര്‍മ്മിച്ച റോഡിന് 2.6 മില്യണ്‍ ദിര്‍ഹമാണ് വിഷാഹിലേയ്ക്ക് നിര്‍മ്മിച്ച റോഡിന് ചെലവയാത്. രണ്ട് റോഡുകളും ടു-ലൈന്‍ റൂട്ടുകളാണ്. താഹില്‍ റോഡിലൂടെ റാഫിയ-സുബൈര്‍ റോഡില്‍ എത്താം. 7.3 മീറ്റര്‍ വീതിയുള്ള റോഡിന് 7.1 കിലോമീറ്റര്‍ നീളമുണ്ട്.

Sharjah

വിഷാഹ് റോഡിലൂടെ ദാഹിദ്-മാഡാം റോഡിലസൂടെ വിഷാഹ് ടണലില്‍ എത്താം. ഭാവിയില്‍ കൂടി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് ഹാജിരി അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയെയും വാണിജ്യ മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് ആര്‍ഡിഎ ഡയരക്ടര്‍ അറിയിച്ചു

English summary
Two new roads opened in Sharjah to ease traffic flow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X