കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഫോണില്‍ നിന്ന് യുവതിയുടെ ദൃശ്യങ്ങള്‍ കവര്‍ന്ന് പ്രചരിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പിലെ ആറ് ജീവനക്കാര്‍ അറസ്റ്റില്‍. ഉപഭോക്താവായ സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും ഫോണില്‍ നിന്ന് മോഷ്ടിച്ച് കടയിലെത്തുന്ന പുരുഷന്‍മാര്‍ക്ക് അയച്ച് കൊടുത്തതിനാണ് അറസ്റ്റിലായത്. കേടായ ഫോണ്‍ നന്നാക്കുന്നതിനായി യുവതി കടയില്‍ ഏല്‍പ്പിച്ചിരുന്നു. ഈ സമയം യുവതിയുടെ ഫോണിലെ ചിത്രങ്ങള്‍ ജീവനക്കാര്‍ തങ്ങളുടെ ഫോണിലേയ്ക്ക് മാറ്റികയായിരുന്നു.

ആറ് ജീവനക്കാരാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും അതിന് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു. ഖോര്‍ഫക്കാന്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. പാതിക്കാരിയായ സ്ത്രീ മൊബൈല്‍ കടയിലെ ഉപഭോക്താവായിരുന്നു.

Mobile

തകരാറിലായ ഇവരുടെ ഫോണ്‍ നന്നാക്കുന്നതിനിടെ സ്ത്രീയുടെ ദൃശ്യങ്ങള്‍ ജീവനക്കാര്‍ തങ്ങളുടെ ഫോണിലേയ്ക്ക് മാറ്റി. തുടര്‍ന്ന് കടയിലെത്തുന്ന പുരുഷന്‍മാരുടെ ഫോണിലേയ്ക്ക് ഈ ചിത്രങ്ങള്‍ അയച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിയ്ക്കാന്‍ തുടങ്ങി. ഇക്കാര്യം യുവതിയുടെ ബന്ധുക്കള്‍ അവരെ അറിയിച്ചു.

മൊബൈല്‍ വില്‍പ്പനയും മൊബൈല്‍ സര്‍വീസിംഗും ഉള്‍പ്പടെ ഒരേ ഉടമയുടെ പേരിലുള്ള രണ്ട് കടകളിലാണ് സംഭവം നടന്നത്. രണ്ട് കടകളും പൊലീസ് അടപ്പിയ്ച്ചു. യുവതിയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചരുന്നത് ഡിലീറ്റ് ചെയ്യുകയും ചെയ്തു

English summary
UAE mobile phones shop staff sold women clients' pictures and videos to men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X