കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'കൂട്ടബലാത്സംഗത്തിനും' ശിക്ഷ വിധിച്ചു, 13 പ്രതികള്‍ക്കും 20 വര്‍ഷം

  • By Meera Balan
Google Oneindia Malayalam News

ലഭ്പൂര്‍: പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 13 പേര്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ബിര്‍ഭൂം ജില്ലയില്‍ 2014 ജനവരിയിലാണ് അന്യജാതിക്കാരനെ സ്‌നേഹിച്ചതിന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ നാട്ടുകൂട്ടം ഉത്തരവിട്ടത്. സംഭവം ഇന്ത്യയിലും വിദേശത്തും ഉള്‍പ്പടെ വാര്‍ത്തയായിരുന്നു. 20 കാരിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

നാട്ടുകൂട്ടത്തിന്റെ ഉത്തരവ് പ്രകാരം പതിമൂന്ന് പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജനവരി 21 നാണ് പെണ്‍കുട്ടിയെയും കാമുകനായ അന്യജാതിക്കാരനായ യുവാവിനെയും നാട്ടുകാര്‍ പിടികൂടിയത്. ഇരുവരെയും മരത്തില്‍ കെട്ടിയിട്ടു. 25000 രൂപ പിഴയടയ്ക്കണമെന്ന് നാട്ടുകൂട്ടം ഉത്തരവിട്ടു.

Rape

എന്നാല്‍ ഈ തുക അടയ്ക്കാന്‍ തക്ക സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഗോത്രത്തലവന്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തത്.

പതിമൂന്നോളം പേരുകളാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയിലാണ് പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

English summary
13 Get 20 Years in Prison for Ordering Gangrape of Tribal Girl in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X