'സെക്‌സി നേഴ്‌സ്'പരസ്യം വിവാദത്തില്‍

Nurses
സ്റ്റോക്ക്‌ഹോം: നഴ്‌സാവാനുള്ള യോഗ്യതയെന്താണ്? പഠിപ്പും അനുഭവ പരിചയവും മാത്രം പോരെന്നാണ് സ്വീഡനിലെ സൗത്ത് ജനറല്‍ ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്.

രോഗികളെ പരിചരിക്കാന്‍ നേഴ്‌സുമാര്‍ സെക്‌സി ആവുകയും വേണമെന്നാണ് ആശുപത്രി അധികൃതര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ നേഴ്‌സുമാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രപരസ്യത്തില്‍ ഇക്കാര്യം തുറന്നു പറയാനും ഇവര്‍ മടിച്ചില്ല.

തങ്ങളുടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യാനായി മതിയായ വിഭ്യാഭ്യാസ യോഗ്യതയും കഴിവും ചുറുചുറുക്കുമുള്ള നേഴ്‌സുമാരെ ആവശ്യമുണ്ട്. ഇതിനെല്ലാമുപരിയായി അവര്‍ സെക്‌സിയായിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.  ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഇതെന്നാണ് ആശുപത്രിയിലെ നേഴ്‌സിങ് മാനേജര്‍ ജോര്‍ജെന്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നത്. കഴിവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചായിരിക്കും നിയമനം എന്നും ആന്‍ഡേഴ്‌സണ്‍ ഉറപ്പു നല്‍കുന്നു.

English summary
Sweden's sexiest nurses are being targeted in a job recruitment campaign. Bosses at Stockholm's South General Hospital say on an internet advert they are looking for 'TV series-hot' staff to work during the summer holidays.
ഫെബ്രുവരി 24, 2012 ലെ വാര്‍ത്തകള്‍
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test

ലേക്ക്ഷോറിലെ നഴ്‌സുമാരുടെ സമരം തീര്‍ന്നു

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമുണ്ടായത്. തൊഴില്‍വകുപ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. പുതുക്കിയ ശംബളം മുന്‍കാല പ്രാബല്യത്തോടെ.....

ചര്‍ച്ച പരാജയം; ലേക് ഷോറിലെ നഴ്‌സ് സമരം തുടരും

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരും. പ്രശ്‌നം പരിഹരിക്കാന്‍ മരട് നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഒമ്പതാം തീയതി അടിയന്തര ഡയറക്റ്റര്‍ ബോര്‍ഡ് ചേരും വരെ കാത്തിരിക്കണമെന്നു.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login