ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു

ഡെറാഡൂണ്‍: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. അരുണാചല്‍ പ്രദേശുകാരിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് പഠിയ്ക്കുകയായിരുന്നു. മുസോറിയിലെ ടിബറ്റന്‍സിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന സ്‌കൂളാണിത്.

വെള്ളിയാഴ്ച വിദ്യാര്‍ഥിനിയ്ക്ക് കഠിനമായ വയറുവേദനയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിച്ചു.

ചോദ്യം ചെയ്യലില്‍ ധര്‍മ്മശാല സ്വദേശിയായ ഒരു ആണ്‍കുട്ടിയുമായി തനിയ്ക്ക് അടുപ്പമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പുറത്താരേയും ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചിരുന്നില്ല.

സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂളിലേയോ ഹോസ്റ്റലിലേയോ ഏതെങ്കിലും പുരുഷ ജീവനക്കാര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു.

English summary
A student of class IX of a government school has given birth to a baby girl in the hill town of Mussoorie, prompting the police to launch an investigation in the matter.
ഫെബ്രുവരി 25, 2012 ലെ വാര്‍ത്തകള്‍
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test

നഗ്നനൃത്തം: 25 ബാലികമാരെ രക്ഷപ്പെടുത്തി

പട്‌ന: ബീഹാറില്‍ മനുഷ്യക്കടത്തുകാര്‍ നിര്‍ബന്ധിതമായി നഗ്‌നനൃത്തം ചെയ്യിച്ച പ്രായപൂര്‍ത്തിയാവാത്ത 25 പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. നേപ്പാള്‍ അതിര്‍ത്തിയിലെ അരേരിയ ജില്ലയില്‍ പ്രാദേശിക മേളയോട് അനുബന്ധിച്ച് ഒരു തിയേറ്ററിലാണ് പെണ്‍കുട്ടികളെ നഗ്‌നനൃത്തം ചെയ്യിച്ചത്.ദളിത്-ആദിവാസി പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍.....

ലങ്കന്‍ ഡ്രൈവര്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു

അബുദാബി: 21കാരനായ ശ്രീലങ്കന്‍ ഡ്രൈവര്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ബ്രീട്ടിഷ് സെയില്‍സ് എക്‌സിക്യുട്ടീവായ കുട്ടിയുടെ മാതാവ് കുട്ടിയെ മാതാപിതാക്കളുടെ അടുത്തു നിര്‍ത്തിയാണ് ജോലിക്കുപോയത്. തിരിച്ചുവന്നപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ രക്തതുള്ളികള്‍ കണ്ടത്. തുടര്‍ന്നാണ് കുട്ടി രക്തം.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login