ഷാര്‍ജ പെണ്‍വാണിഭം: സൗദാബീവിയ്ക്ക് ജാമ്യമില്ല

Rape
ദില്ലി: ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി കുലശേഖരപതി കൊപ്ലി ഷഹാനാമന്‍സിലില്‍ സൗദാബീവിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

വിചാരണ തുടങ്ങാനിരിയ്ക്കുന്ന ഘട്ടത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് അറിയിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അഞ്ചുമാസമായി റിമാന്‍ഡില്‍ കഴിയുകയാണ് സൗദാബീവി.

സൗദാബീവിയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയിലെത്തിയത്.

കേസുമായി ബന്ധപ്പെട്ട് സൗദയുടെ രണ്ടാം ഭര്‍ത്താവ് ആലമ്പാട്ട് അഹമ്മദ്, മകള്‍ ഷെമിയ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഷെമിയക്ക് പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.


English summary
Suprem Court denied bail to Soudha Beevi, the main accused in Sharjah sex racket case.,
ഫെബ്രുവരി 25, 2012 ലെ വാര്‍ത്തകള്‍
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test

നഗ്നനൃത്തം: 25 ബാലികമാരെ രക്ഷപ്പെടുത്തി

പട്‌ന: ബീഹാറില്‍ മനുഷ്യക്കടത്തുകാര്‍ നിര്‍ബന്ധിതമായി നഗ്‌നനൃത്തം ചെയ്യിച്ച പ്രായപൂര്‍ത്തിയാവാത്ത 25 പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. നേപ്പാള്‍ അതിര്‍ത്തിയിലെ അരേരിയ ജില്ലയില്‍ പ്രാദേശിക മേളയോട് അനുബന്ധിച്ച് ഒരു തിയേറ്ററിലാണ് പെണ്‍കുട്ടികളെ നഗ്‌നനൃത്തം ചെയ്യിച്ചത്.ദളിത്-ആദിവാസി പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍.....

പെണ്‍വാണിഭം; നടി അറസ്റ്റില്‍

പൂനെ: പെണ്‍വാണിഭ കേസില്‍ തമിഴ് സിനിമാനടിയെ അറസ്റ്റ് ചെയ്തു. കരോളിന്‍ മരിയ അസന്‍ എന്ന നടിയെയാണ് പൂനെയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ന്‍ എന്ന ചിത്രത്തില്‍ നായികാ.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login