Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അനാശാസ്യം: നഗരസഭാ സെക്രട്ടറി പിടിയില്‍

Posted by:
Published: Thursday, May 31, 2012, 14:35 [IST]

Secretary Arrested Chavakkadu
 

ചാവക്കാട്: ചാവക്കാട് നഗരസഭാ സെക്രട്ടറിയെ അനാശാസ്യ പ്രവര്‍ത്തനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തികപ്പിള്ളി സ്വദേശി സാംജി ഡേവിഡ് (47) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പാലക്കാട് സ്വദേശിനിയായ 42കാരിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സെക്രട്ടറിയുടെ മുതുവട്ടൂരിലുള്ള നഗരസഭാ ക്വാര്‍ട്ടേഴ്‌സില്‍ ഒരു സ്ത്രീ എത്തിയ വിവരമറിഞ്ഞ നാട്ടുകാര്‍ വീടു വളയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സിഐ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി സെക്രട്ടറിയേയും സ്ത്രീയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരേയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ പിടിയിലായ സ്ത്രീ തന്റെ ബന്ധുവാണെന്നാണ് സെക്രട്ടറി മൊഴി നല്‍കിയത്.

English summary
Police arrested Samji David(48) for Immoral Traffic
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST