അഹമ്മദാബാദ്: കോളെജ് വിദ്യാര്‍ഥിനിയെ മാനഭംഗ ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതായി കേസ്. ഗുജറാത്തിലെ ദഹോദ് മേഖലയിലാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആളായിരുന്നു ഇയാള്‍. വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്ന സമയം അതിക്രമിച്ചു കയറിയ യുവാവ് ഉറക്ക ഗുളിക ചേര്‍ത്ത പാനീയം നല്‍കുയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
മയക്കിയ ശേഷം മാനഭംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഇവ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ പീഡനരംഗങ്ങളില്‍ സിഡിയിലാക്കി പ്രചരിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.




























