കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈവായി മുലകുടിച്ചു; ടിവി അവതാരകന്‍ വെട്ടില്‍

Google Oneindia Malayalam News

paulde
ലണ്ടന്‍: നാട്ടിലെ ടി വി അവതാരകരെ കുറിച്ച് പല പരാതികളുമുണ്ടാകാറുണ്ട്. ഭാഷാശുദ്ധി പോരെന്നും വസ്ത്രധാരണം ശരിയല്ലെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ടി വി അവതാരകര്‍ക്ക് ഒരു പുത്തരിയല്ല. എന്നാല്‍ ലൈവ് പരിപാടിക്കിടെ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ മുലകുടിക്കുന്നതുപോലുള്ള 'അക്രമങ്ങള്‍' ഒന്നും എവിടെയും പറഞ്ഞുകേട്ടിട്ടില്ല.

എന്നാല്‍ ഹോളണ്ടില്‍ ലൈവ് പരിപാടിക്കിടെയാണ് ടി വി അവതാരകന്‍ ഷോയ്ക്ക് എത്തിയ യുവതിയുടെ മുലകുടിച്ചത്. മുലപ്പാലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ടി വി അവതാരകന് നിയന്ത്രണം വിട്ടത്. ഡച്ച് ടി വിയുടെ അവതാരകന്‍ പോള്‍ ഡി ലിയുവാണ് ലൈവ് മുലകുടിയിലൂടെ കാഴ്ച്ചക്കാരുടെ നോട്ടപ്പുള്ളിയായത്.

മുലപ്പാല്‍ വളരെ രുചികരമാണ് എന്നും തനിക്ക് അല്‍പം കുടിച്ചാല്‍ കൊള്ളാം എന്നുമായിരുന്നു പോളിന്റെ ആഗ്രഹം. ശരി, കുപ്പിപ്പാല്‍ തരാമെന്നും കുടിച്ചുരസിച്ചോളൂ എന്ന് പരിപാടിയില്‍ പങ്കെടുത്തിരുന്ന യുവതികള്‍ മറുപടി പറഞ്ഞു.

എന്നാല്‍ നേരിട്ട് മുലകുടിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ പോള്‍ യുവതികളോട് സഹായം അഭ്യര്‍ത്ഥിച്ചു. കളി കാര്യമായി എന്നറിഞ്ഞ പലരും മെല്ലെ നിശബ്ദരായി. എന്നാല്‍ പല്ല് കൊള്ളിക്കാതെ കുടിക്കാമെങ്കില്‍ കുടിച്ചോളൂ എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വന്നതോടെ പോളും ചാനല്‍ ഷോയും വീണ്ടും 'ലൈവാ'യി.

ഏതാനും സെക്കന്റുകള്‍ നീണ്ട മുലകുടി പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സംഗതിക്കെതിരെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പരിപാടി തീതെ തരംതാണുപോയി എന്നാണ് പരക്കെ അഭിപ്രായം.

നേരത്തെ സ്വീഡനില്‍ ടവ്വല്‍ മാത്രം ധരിച്ച് അര്‍ദ്ധനഗ്നകളായി യുവതികള്‍ പോസ് ചെയ്യുന്ന പരിപാടിയും ഡെന്‍മാര്‍ക്കില്‍ മധ്യവയസ്‌കരായ പുരുഷ ജഡ്ജുമാര്‍ നഗ്നരായി വരുന്ന സ്ത്രീകളുടെ ശരീരം നോക്കി മാര്‍ക്കിടുന്ന ഷോയും വിവാദമായിരുന്നു.

English summary
Dutch TV host Paul De Leeuw drinks woman's breastmilk on live TV show, മുലകുടിച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X