കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയെ ചേച്ചിയുടെ കാമുകന്‍ പീഡിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ 14കാരിയെ ബന്ധുവിന്റെ കാമുകന്‍ പീഡിപ്പിച്ചു. അമ്മാവന്റെ മകളായ പെണ്‍കുട്ടിയ്‌ക്കൊപ്പം ഒരു ലോഡ്ജില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. അവിടെ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. കേസില്‍ 23കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെപ്പറ്റി പൊലീസിന് ചില സംശയങ്ങള്‍ ഉളളതിനാല്‍ അന്വേഷണം വ്യാപിപ്പിയ്ക്കും. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനോയും ചോദ്യം ചെയ്യും. കാമുകനെ കാണാന്‍ വേണ്ടിയാണ് 14കാരിയേയും കൂട്ടി ബന്ധുവായ യുവതി ലോഡ്ജില്‍ എത്തിയത്.

Rape

എന്നാല്‍ ലോഡ്ജില്‍ കാത്തിരുന്ന യുവാവ് 14 കാരിയെ പീഡിപ്പിയ്ക്കുകയായിരുന്നു. പീഡനവിവരം കുട്ടി മാതാപിതാക്കളോടും മറ്റ് ബന്ധുക്കളോടും പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു . പെണ്‍കുട്ടിയുടെ ബന്ധുവും കാമുകനെന്ന് പരിചയപ്പെടുത്തിയ യുവാവും പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളവരാണോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Sri Lanka police has arrested a 23-year-old for allegedly molesting a 14-year old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X