കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നുവയസ്സുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

വഡോദര: മൂന്ന് വയസ്സുമാത്രം പ്രായമുള്ള ബാലികയെ അമ്മാവന്‍ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ മകളെ അവശനിലയില്‍ കണ്ട അച്ഛനാണ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സ്വകാര്യ ഭാഗങ്ങളും അടിവയറും വേദനിക്കുന്നു എന്നാണ് പെണ്‍കുട്ടി അച്ഛനോട് പറഞ്ഞത്.

തിങ്കളാഴ്ച രാത്രി അമ്മാവന്‍ വന്ന് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നത്രെ. അവിടെ വെച്ചാണ് അമ്മാവന്‍ തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. 30 കാരനായ സഞ്ജയ് ബി യാദവാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പരാതിയെ തുടര്‍ന്ന് ജവഹര്‍നഗര്‍ പോലീസ് സഞ്ജയ് യാദവിനെതിരെ കേസെടുത്തു. അവശനിലയിലായ പെണ്‍കുട്ടിയെ ഗുജറാത്ത് സര്‍ക്കാരിന്റെ എസ് എസ് ജി ാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ സ്വന്തം വീടിന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഓടിപ്പോകുകയായിരുന്നത്രെ. ഇയാളെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സഞ്ജയ് യാദവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ് എന്ന് പോലീസ് പറഞ്ഞു.

English summary
A three-year-old girl was allegedly raped by her uncle in a village on the outskirts of Vadodara city, the police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X