കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമല പോളും സൈബര്‍ തെമ്മാടികളുടെ കുരുക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

തെന്നിന്ത്യന്‍ താര റാണിയും മലയാളിയും ആയ അമല പോളിന്റെ പേരിലും ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ പ്രചരിക്കുന്നു. അമല പോള്‍ ലുക്ക് എലൈക്ക് വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

ചില അശ്ലീല സൈറ്റുകളിലാണ് ഈ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇത് അമലയല്ലെന്ന് വ്യക്തമാവുകയും ചെയ്യും. കാവ്യാ മാധവന്‍റെ പേരില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്ന കാര്യം നടി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് രേവതിയുടെ പേരിലും ഇന്റര്‍നെറ്റില്‍ നീലച്ചിത്രം പ്രചരിച്ചിരുന്നു.

അമല പോളും രേവതിയും മാത്രമല്ല ഇത്തരം വ്യാജ നീലച്ചിത്രങ്ങളുടെ ഇര എന്നതാണ് സത്യം. പേരെടുത്ത നടിമാരുടെ പേരിലെല്ലാം ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പാര്‍വ്വതി, അര്‍ച്ചന കവി, ഗീതു മോഹന്‍ദാസ്, ഭൂമിക എന്നിവരുടെ പേരിലും ഇത്തരം അശ്ലീല ദശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

അമല പോള്‍

അമല പോള്‍

മലയാളത്തിൻറെ സ്വന്തം നടിയാണ് അമല പോള്‍. കേരളത്തില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന്, മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി.

നീലത്താമര

നീലത്താമര

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര ആയിരുന്നു അമല പോളിന്‍റെ ആദ്യ സിനിമ.

തമിഴിലേക്ക്

തമിഴിലേക്ക്

നീലത്താമരയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കാര്യമായ വേഷങ്ങളൊന്നും പിന്നെ മലയാളത്തില്‍ കിട്ടിയില്ല. ഈ സമയത്താണ് വീരശേഖരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.

മൈന കൊണ്ടു വന്ന ഭാഗ്യം

മൈന കൊണ്ടു വന്ന ഭാഗ്യം

മൈന എന്ന തമിഴ് ചിത്രമാണ് അമല പോളിന് ഭാഗ്യം കൊണ്ടു വന്നത്. മികച്ച നടിക്കുള്ള വിജയ് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം അമലയെ തിരക്കുള്ള നായികയാക്കി.

ദൈവത്തിരുമകള്‍

ദൈവത്തിരുമകള്‍

ഭര്‍ത്താവ് വിജയ് സംവിധാനം ചെയ്ത വിക്രം ചിത്രം ദൈവത്തിരുമകള്‍ അമലയെ തമിഴ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധേയയാക്കി

വേട്ടൈ

വേട്ടൈ

മള്‍ട്ടി സ്റ്റാര്‍ ചിത്രമായ വേട്ടൈ കൂടി പുറത്തിറങ്ങിയതോടെ അമല തമിഴകത്തെ സൂപ്പര്‍ താരമായി.

വീണ്ടും മലയാളം

വീണ്ടും മലയാളം

റണ്‍ ബേബി റണ്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലൂടെ അമല മലയാളത്തിലേക്ക് തിരിച്ചുവന്നു. തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചാണ് റണ്‍ ബേബി റണ്‍ കേരളത്തിലെത്തിയത്.

തെലുങ്കില്‍

തെലുങ്കില്‍

തമിഴിലും മലയാളത്തിലും മാത്രമല്ല, തെലുങ്ക് സിനിമ ലോകത്തും അമല പ്രസിദ്ധയാണ്. അമല നായികയായ നായക് വന്‍ ഹിറ്റായിരുന്നു.

താരമൂല്യം

താരമൂല്യം

താരമൂല്യം ആണ് പലപ്പോഴും അശ്ലീല വീഡിയോകള്‍ സൃഷ്ടിക്കപ്പെടാനുള്ള പ്രധാന കാരണം. അമലയെ പോലുള്ള ഒരു നടിയുടെ പേര് ഇത്തരം സൈറ്റുകളില്‍ വരുന്പോള്‍ ആളുകള്‍ ഇടിച്ചുകയറുമല്ലോ.

നടപടിയെടുക്കാന്‍ എന്ത് ചെയ്യും

നടപടിയെടുക്കാന്‍ എന്ത് ചെയ്യും

പലപ്പോഴും വിദേശ സര്‍വ്വറുകളില്‍ നിന്നാകും ഇത്തരം വീഡിയോകള്‍ അപ ലോഡ് ചെയ്യുക അപ്പോള്‍ നിയമ നടപടികളെടുക്കുക എന്നത് സാധ്യമല്ലാതെ വരുന്നു.

അമേരിക്കയുടെ ശ്രമം

അമേരിക്കയുടെ ശ്രമം

അമേരിക്കന്‍ സര്‍ക്കാര്‍ അവിടെ ഹോസ്റ്റ് ചെയ്യുന്ന ഏത് സെര്‍വറിലെയും ഡാറ്റകള്‍ പരിശോധിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇത് നിലവില്‍ വന്നാല്‍ ചുരുങ്ങിയത് അമേരിക്കയില്‍ അപ ലോഡ് ചെയ്യുന്ന ഇത്തരം വീഡിയോയുടെ വിവരങ്ങളെങ്കിലും നമുക്ക് അറിയാന്‍ കഴിയും.

English summary
Amala paul look alike porn video spreading in internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X