കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികത്തൊഴില്‍ നിര്‍ത്തി, ഇനിയല്‍പം രാഷ്ട്രീയമാകാം

Google Oneindia Malayalam News

ലണ്ടന്‍: ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം ഓര്‍മയില്ലേ. നളിനി ജമീലയുടെ ഈ ആത്മകഥ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. നളിനി ജമീല എന്തായാലും പുസ്തകം എഴുത്ത് കൊണ്ട് നിര്‍ത്തി, രാഷ്ട്രീയത്തില്‍ ഒന്നും ഇറങ്ങിയില്ല. എന്നാല്‍ ബ്രിട്ടനിലെ പ്രമുഖ ലൈംഗികത്തൊഴിലാളിയായ ഷാര്‍ലെറ്റ് റോസിന്റെ കാര്യം കുറച്ച് വ്യത്യസ്തമാണ്.

ലൈംഗികത്തൊഴില്‍ വിട്ട് ഇനി കുറച്ച് കാലം രാഷ്ട്രീയത്തില്‍ പയറ്റി നോക്കാനാണ് റോസിന്റെ തീരുമാനം. വെറുതെ പറയുകയല്ല, പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലേക്ക് ക്ലാക്ടണില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രികയും സമര്‍പ്പിച്ചു കഴിഞ്ഞു 34 കാരിയായ ഷാര്‍ലെറ്റ് റോസ്. ആയിരത്തിലധികം പേരുമായി കിടപ്പറ പങ്കിട്ടിട്ടുള്ള റോസ് ബ്രിട്ടനിലെ സെക്‌സ് വര്‍ക്കര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

vote

പതിനേഴാം വയസ്സിലാണ് ഷാര്‍ലെറ്റ് റോസ് ലൈംഗിക വൃത്തിയിലേക്ക് തിരിഞ്ഞതത്രെ. വേശ്യാവൃത്തിയെക്കുറിച്ചുള്ള ടി വി പരമ്പരയായ ലവ് ഫോര്‍ സെയില്‍ എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പരിചിതയാണ് റോസ്. ലൈംഗിക സ്വാതന്ത്ര്യമാണ് തന്റെ പ്രധാനപ്പെട്ട പോളിസി എന്ന് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ സ്ഥാനാര്‍ഥി പറഞ്ഞു.

സ്‌കൂളുകളില്‍ മികച്ച ലൈംഗിക പഠനം വേണമെന്നും ഷാര്‍ലെറ്റ് റോസിന് അഭിപ്രായമുണ്ട്. നീലച്ചിത്രങ്ങളോടുള്ള അഭിനിവേശവും മറ്റും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സ്‌കൂളിലെ ലൈംഗിക പഠനത്തിന് കഴിയും. എസെക്‌സിലെ ക്ലാക്ടണില്‍ ഡഗ്ലസ് കാര്‍സെല്ലും ഗെയ്ല്‍സ് വാട്‌ലിംഗുമാണ് ഷാര്‍ലെറ്റ് റോസിന്റെ എതിര്‍ സ്ഥാനാര്‍ഥികള്‍.

English summary
British prostitute to stand for MP election. Thirty-four-year old Charlotte Rose who claims to have slept with more than 1,000 men is to stand as an independent MP in Britain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X