കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ,സീരിയല്‍ താരങ്ങള്‍ ആലപ്പുഴയില്‍ അനാശാസ്യത്തിന് പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ബോളിവുഡിലും കോളിവുഡിലും ഒക്കെ താരങ്ങള്‍ അനാശാസ്യത്തിന് പിടിയിലാകുന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ കേരളത്തില്‍ നിന്നും വരുന്നു ചില വാര്‍ത്തകള്‍. സിനിമ- സീരിയല്‍ താരങ്ങള്‍ ആലപ്പുഴയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായി.

ശ്വേത ബസുവിനെ പോലെ അറിയപ്പെടുന്ന താരങ്ങളല്ല ആലപ്പുഴയില്‍ പിടിക്കപ്പെട്ടത് എന്ന് മാത്രം. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സീരിയലുകള്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരും ആണ് പിടിയിലായത്.

Sex Racket

ആലപ്പുഴ പാതിരപ്പള്ളിയില്‍ വീട് വാടകക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്ന സംഘത്തെയാണ് നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത സിനിമ നടിമാരുടെ പേര് വിവരങ്ങള്‍ ഇങ്ങനെയാണ്: മുഹമ്മ സ്വദേശിനി രാജി, തുറവൂര്‍ സ്വദേശിനി മഞ്ജു, ആലപ്പുഴ സ്വദേശിനി മെറീന.

ഇവരെ കൂടാതെ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശി ജോണി, ഇയാളുടെ ഭാര്യ രേവതി, കളമശ്ശേരി സ്വദേശി ഫഹദ്, ഷിബു എന്നിവരാണ് അറസ്റ്റിലായത്.

ഒന്നര മാസത്തോളമായി വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ആളുകളുടെ വരവും പോക്കും ശ്രദ്ധിച്ച നാട്ടുകാര്‍ പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിനിമ സീരിയല്‍ താരങ്ങളുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

English summary
Police arrested three Cinema, Serial actresses for prostitution and sex racket at Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X