കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ദില്ലി; ഓടുന്ന കാറില്‍ 23കാരിയെ കൂട്ടബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ദില്ലി: 23കാരിയെ ഓടുന്ന കാറില്‍ വെച്ച് കൂട്ടുകാരനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കൂട്ടബലാത്സംഗത്തിന് ശേഷം അവശ നിലയിലായ യുവതിയെ റോഡില്‍ തള്ളിയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

ദില്ലി പോലീസിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മകളാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കൂട്ടുകാരനും സംഘത്തിനുമൊപ്പം രാത്രി പുറത്തിറങ്ങിയതായിരുന്നു പീഡനത്തിന് ഇരയായ യുവതി. യാത്രയ്ക്കിടയില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

delhi-rape

കൂട്ടബലാത്സംഗത്തിന് ശേഷം തന്നെ നെഹ്‌റു പ്ലേസ് ഫ്‌ളൈ ഓവറിന് സമീപമ റോഡില്‍ തള്ളിയിടുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്ന യുവതിയെ കണ്ട ഓട്ടോ റിക്ഷാ ഡ്രൈവറാണ് പോലീസില്‍ വിവരം അറിയിച്ചത്.

യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂട്ടബലാത്സംഗം നടന്നതായി പരിശോധനയില്‍ തെളിഞ്ഞു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദില്ലി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

2012 ഡിസംബറില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ആറുപേര്‍ ചേര്‍ന്നാണ് 23 കാരിയായ യുവതിയെ അന്ന് പീഡിപ്പിച്ചത്. ഇതില്‍ നാല് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. കേസിലെ ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

English summary
23-yr-old gangraped by friend in a moving car on Wednesday night. The girl, who is the daughter of a Delhi Police woman constable was out with her male friend and his friends. They went for a drive, when she was offered drinks laced with sedatives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X