കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

Rape
ദില്ലി: ദില്ലിയില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പടിഞ്ഞാറന്‍ ദില്ലിയിലെ ഉത്തംനഗറിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പാരാതിയുള്ളത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ ഫഌറ്റിലെത്തിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പ്രതികളില്‍ നാല് പേരെ പെണ്‍കുട്ടിയ്ക്ക് തിരിച്ചറിയാം. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ദില്ലിയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് ഉത്തംനഗറിലാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിന് ഇരയായത്.

English summary
Class 10th student gang-raped in Uttam Nagar at gun point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X