കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് നിഷേധിക്കാനുള്ള ഭാര്യയുടെ കാരണങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ഭാര്യ ഭര്‍ത്യബന്ധത്തിന്റെ കാതല്‍ എന്നു പറയുന്നത് പരസ്പരമുള്ള ആശയ വിനിമയമാണ്. ആശയവിനിമയം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ ഏതു ബന്ധത്തിലും വിള്ളല്‍ വീഴാന്‍ തുടങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം. ഭാര്യയോട് പറയാനുള്ള കാര്യങ്ങള്‍ ഇ മെയിലിലൂടെയും മൊബൈല്‍ മെസേജിലൂടെയും അറിയിക്കുന്ന ഒരു ഭര്‍ത്താവ് ഭാര്യ സെക്‌സ് നിഷേധിച്ചതിനെക്കുറിച്ച് തയ്യാറാക്കിയ എക്‌സല്‍ സ്പ്രഡ് ഷീറ്റ് ഇന്റര്‍നെറ്റില്‍ പരസ്യമാകുകയും ചെയ്തിരിക്കുകയാണ്.

ആറാഴ്ചയ്ക്കിടയില്‍ മൂന്നു ദിവസം മാത്രമാണ് ഭാര്യയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതെന്ന് ഇരുപത്തിയാറുകാരനായ യുവാവ് തയ്യാറാക്കിയ സ്‌പ്രെഡ് ഷീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസം രാത്രിയിലും സെക്‌സ് ഒഴിവാക്കാനായി ഭാര്യ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് യുവാവ് സ്‌പ്രെഡ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഭാര്യ നോ എന്നു പറഞ്ഞാല്‍ താന്‍ ഒരിക്കലും അവരെ നിര്‍ബന്ധിക്കാറില്ലെന്ന് യുവാവ് പറയുന്നു.

sexspreadsheet

2014 ജൂണ്‍ മൂന്ന് മുതലാണ് എക്‌സല്‍ ഷീറ്റ് തുടങ്ങുന്നത്. തുടര്‍ന്ന് ജൂലൈ 16 വരെ സെക്‌സ് നിഷേധിക്കാന്‍ ഭാര്യ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല, ഇപ്പോള്‍ സിനിമ കാണുകയാണ്, മദ്യവും ഭക്ഷണവും അധികമായി കഴിച്ചു, നിങ്ങള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്, തുടങ്ങി ഓരോ ദിവസവും ഓരോ കാരണങ്ങളായിരുന്നു ഭാര്യയ്ക്ക്.

ഭാര്യ ദിവസവും സെക്‌സ് നിഷേധിക്കുമ്പോള്‍ അതാത് ദിവസം അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയായിരുന്നു ഭര്‍ത്താവ്. ജൂലൈ 17 ന് ശേഷം 10 ദിവസത്തെ ഒരു ബിസിനസ് ട്രിപ്പിനായി ഭാര്യ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവ് എക്‌സല്‍ ഷീറ്റ് ഭാര്യയ്ക്ക് അയച്ചു കൊടുത്തു. ഉടന്‍ അവര്‍ അത് സോഷ്യല്‍ സൈറ്റായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എക്‌സല്‍ ഷീറ്റ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് ഭാര്യ പിന്നീട് ഇതേക്കുറിച്ച് പ്രതികരിച്ചത്.

യുവാവിന്റെ എക്‌സല്‍ സ്പ്രഡ് ഷീറ്റ് റെഡ്ഡിറ്റില്‍ വാദപ്രതിവാദത്തിനും ഇടയാക്കി. പലരും പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തു വന്നു. ചിലര്‍ രണ്ടുപേരെയും ന്യായീകരിച്ചു. പോസ്റ്റിന് കീഴെ യുവതിയും കമന്റിടാനെത്തി. ഭര്‍ത്താവ് കാര്യങ്ങള്‍ പരമാവധി തുറന്നു പറയാറില്ലെന്നാണ് ഭാര്യ പറയുന്നത്. പല കാര്യങ്ങളും മെയില്‍വഴി അറിയിക്കുകയാണ് പതിവെന്നും അവര്‍ പറഞ്ഞു. വാദപ്രതിവാദം കനത്തതോടെ പോസ്റ്റ് റീഡ് ഓണ്‍ലി ആക്കിയിരിക്കുകയാണ് യുവതി.

English summary
Husband creates no sex spreadsheet, wife puts it on the Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X