കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശിയുവതിയെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: നഗരഹൃദയത്തിലുള്ള മജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിദേശ യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്‌കനായ പാസ്റ്ററെ പോലീസ് പിടികൂടി. എറണാകുളത്തേക്ക് തീവണ്ടി കാത്തിരിക്കുകയായിരുന്ന അയര്‍ലണ്ട് സ്വദേശിയായ 31 കാരിയാണ് പീഡനത്തിന് ഇരയായത്. റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വെച്ചായിരുന്നു സംഭവം.

വിശ്രമ മുറിയില്‍ പുതപ്പ് നല്‍കാന്‍ എന്ന വ്യാജേന കയറിവന്നാണ് ഇയാള്‍ യുവതിയെ കയറിപ്പിടിച്ചത്. പാതിമയക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ രണ്ട് തവണ കയറിപ്പിടിച്ചു. ഉറക്കം ഞെട്ടിയ യുവതി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വേ പോലീസ് പിടിക്കുകയായിരുന്നു.

rape-protest

അയര്‍ലണ്ടില്‍ നിന്നും തെക്കേ ഇന്ത്യ കാണാനെത്തിയതായിരുന്നു യുവതി. ഹംപിയില്‍ നിന്നും മജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തിരിക്കവേയാണ് ഇവര്‍ക്ക് ദുരനുഭവം ഉണ്ടായത്. വിശ്രമ മുറിയില്‍ വെച്ച് രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി യുവതി പോലീസിന് മൊഴി നല്‍കി. പനിയും യാത്രാക്ഷീണവും കാരണം വിശ്രമമുറിയില്‍ ഉറങ്ങുകയായിരുന്നത്രെ ഇവര്‍. യുവതിയെ പിന്നീട് മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗ്ലൂര്‍ ദാവന്‍ഗരെ സ്വദേശിയായ പാസ്റ്ററാണ് പോലീസിന്റെ പിടിയിലായത്. കാശിനാഥ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ക്ക് 61 വയസ്സുണ്ട്. എറണാകുളത്തേക്കുള്ള ട്രെയിന്‍ കാത്തിരിക്കുകായിരുന്ന യുവതിയെ എ സി വിശ്രമമുറിയില്‍ വെച്ചാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. പാസ്റ്ററായ കാശിനാഥ് ക്ലാസെടുക്കാനായി ബാംഗ്ലൂരില്‍ വന്നതാണെന്ന് എസ് പി സിദ്ധരമാപ്പ പറഞ്ഞു.

English summary
Irish woman complains of sexual abuse by pastor, arrested in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X