കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് ബാറില്‍ പ്രവേശനം നിഷേധിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് ബാര്‍ ഹോട്ടലില്‍ അനുമതി നിഷേധിച്ചതായി പരാതി. സൗത്ത് കൊല്‍ക്കത്തയിലെ ജിഞ്ചര്‍ ഹോട്ടലിനെതിരെയാണ് ആരോപണം. 2012ല്‍ ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയാണ് താന്‍ ബലാത്സംഗത്തിന്റെ ഇരയായതിനാല്‍ പ്രവേശനം നിഷേധിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

പാര്‍ക്ക് സ്ട്രീറ്റ് ബലാത്സംഗത്തിന്റെ ഇരയെന്നാണ് തന്നെ റസ്റ്റോറന്‍ര് ഉടമകള്‍ വിശേഷിപ്പിച്ചതെന്നും തനിയ്ക്ക് പ്രവേശനം നല്‍കുന്നതിനെ തടഞ്ഞെന്നും സ്ത്രീ പറയുന്നു. ബലാത്സംഗത്തിന് ഇര്ക്കാപ്പെട്ടവര്‍ക്കും മറ്റുള്ളവരെപോലെ ജീവിയ്ക്കാനുള്ള അവകാശമില്ലേ. ബലാത്സംഗത്തിന് ഇരയായത് എന്റെ കുറ്റം കൊണ്ടാണോ-യുവതി ചോദിയ്ക്കുന്നു.

Rape

എന്നാല്‍ യുവതിയുടെ ആരോപണം തെറ്റാണെന്ന് ബാര്‍ ഹോട്ടല്‍ ഉടമ ദീപ്തന്‍ ബാനര്‍ജി പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇതേ ബാറിലെത്തിയ യുവതി മദ്യപിച്ച് ലക്കുകെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിയ്ക്കുമെന്ന് കരുതിയാണ് ഹോട്ടലില്‍ കയറാന്‍ അനുമതി നല്‍കാത്തതെന്നും അല്ലാതെ അവര്‍ ബലാത്സംഗത്തിന് ഇരയായതിനാലല്ലെന്നും ഹോട്ടല്‍ ഉടമ പ്രതികരിച്ചു.

English summary
Kolkata: Restaurant Barred Me for Being Rape Survivor, Claims Woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X