കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലച്ചിത്ര വിവാദത്തിലെ മലയാളം നടിമാര്‍

Google Oneindia Malayalam News

മലയാളം നടിമാരുടെ പേരില്‍ അശ്ലീല വീഡിയോ ഇറങ്ങിയാല്‍ ക്ഷണ നേരം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. രേവതിക്കും അര്‍ച്ചനാ കവിക്കും പിന്നാലെ അമലാ പോളാണ് ഇന്റര്‍നെറ്റിലെ നീലച്ചിത്ര റാക്കറ്റിന്റെ പുതിയ ഇര. അമലാ പോളിന്റെ നീലച്ചിത്ര വീഡിയോ എന്ന് കണ്ടാല്‍ ആരുമൊന്ന് ക്ലിക്കിപ്പോകും, അത്രയ്ക്കുണ്ട് അവരുടെ താരമൂല്യം. നീലച്ചിത്ര റാക്കറ്റുകള്‍ വിറ്റ് കാശാക്കുന്നതും ഈ താരമൂല്യം തന്നെ.

ഇന്റര്‍നെറ്റ് യുഗമാണ്. അശ്ലീലം പ്രചരിപ്പിച്ചാല്‍ പണ്ടത്തെപ്പോലെ എഡിറ്റര്‍ക്കും പ്രിന്റര്‍ക്കും എതിരെ കേസ് കൊടുത്താലൊന്നും സംഗതി നില്‍ക്കില്ല. അന്യരാജ്യത്തെ സെര്‍വറുകളില്‍ നിന്നാണ് പണി കൂടുതലും. സൈബര്‍ നിയമങ്ങള്‍ക്ക് പോലും നിസഹയരായി നോക്കി നില്‍ക്കാനേ പറ്റൂ. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന അശ്ലീല ക്ലിപ്പുകള്‍ നോക്കി നില്‍ക്കേ ലക്ഷക്കണക്കിന് പേര്‍ കാണും.

നീലച്ചിത്ര വിവാദത്തില്‍ പെട്ട മലയാളത്തിലെ പ്രശസ്തരായ നടിമാര്‍ ആരൊക്കെയെന്ന് നോക്കൂ.

അമലാ പോള്‍

അമലാ പോള്‍

തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍ നായികയായ അമലാ പോളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ ഇര. അമല പോള്‍ ലുക്ക് എലൈക്ക് വീഡിയോ എന്നാണ് വീഡിയോയുടെ പേര്.

രേവതി

രേവതി

മലയാളത്തിന്റെ പ്രിയനടി രേവതിയുടെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അശ്ലീല വീഡിയോ ഇറങ്ങിയത്. രേവതി വിത് പ്രൊഡ്യൂസര്‍ എന്ന പേരില്‍ ഇറങ്ങിയ ക്ലിപ്പിലെ നടിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരും രേവതിയാണ് എന്നേ പറയൂ.

അര്‍ച്ചന കവി

അര്‍ച്ചന കവി

ലാല്‍ജോസിന്റെ നീലത്താമര സൂപ്പര്‍ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് അര്‍ച്ചന കവിയുടെ പേരിലുള്ള അശ്ലീല വീഡിയോ നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്റര്‍നെറ്റില്‍ വളരെയധികം വൈറലായ ഒരു വീഡിയോ ആണ് ഇത്.

മങ്ക മഹേഷ്

മങ്ക മഹേഷ്

ഏതാനും മിനുട്ടുകള്‍ മാത്രമുള്ള ഒരു വീഡിയോ ക്ലിപ് മങ്ക മഹേഷിന്റെ പേരില്‍ നെറ്റില്‍ പ്രചരിച്ചിരുന്നു.

 അര്‍ച്ചന

അര്‍ച്ചന

ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രശസ്തയായ അര്‍ച്ചനയുടെ പേരില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും ഇപ്പോഴും ഇന്റര്‍നെറ്റിലെ പല സൈറ്റുകളിലുമുണ്ട്.

ഗീതു മോഹന്‍ദാസ്

ഗീതു മോഹന്‍ദാസ്

ഗീതു മോഹന്‍ദാസിന്റെ പേരില്‍ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് വന്‍ വിവാദമായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൊന്നും അധികം പ്രത്യക്ഷപ്പെടാത്ത ഒരു നടിയായിരുന്നു ഗീതു.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

തന്റെ പേരില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് എന്ന് കാവ്യ മാധവന്‍ തന്നെയാണ് തുറന്നുപറഞ്ഞത്. ഇതിനെതിരെ പരാതി കൊടുത്തതായും കാവ്യ കൊച്ചിയില്‍ പറഞ്ഞു.

നമിത

നമിത

തമിഴകത്തെ ഗ്ലാമര്‍ നടിയായ നമിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നമിതയുടെ പേരിലുള്ള വീഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്നു.

English summary
Malayalam actress video spreading in internet. Amala paul is the latest one in this series
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X