കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി, പ്രതി കുറ്റവിമുക്തന്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബലാത്സംഗ കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി. പ്രതിയെ കോടതി വെറുതെ വിട്ടു. ദില്ലിയിലാണ് സംഭവം.

കഴിഞ്ഞ ഡിസംബറില്‍ ആണ് പടിഞ്ഞാറന്‍ ദില്ലി സ്വദേശിയായ കാലു എന്ന വ്യക്തിക്കെതിരെ 13 കാരിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പ്രതി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Gang Rape

എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മൊഴിമാറ്റി. ഇതോടെ കാലുവിനെ കുറ്റ വിമുക്തനാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസിലെ പ്രഥമ സാക്ഷി ഇരയായ പെണ്‍കുട്ടി തന്നെയായിരുന്നു.

രണ്ടാം സാക്ഷി പെണ്‍കുട്ടിയുടെ സഹോദരിയായിരുന്നു. ഇവരും ബലാത്സംഗം നടന്നിട്ടില്ലെന്ന് കോടതിയില്‍ മൊഴികൊടുത്തു. കേസില്‍ പ്രതിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.

കാലു തന്റെ അയല്‍വാസിയാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. എന്നാല്‍ ബലാത്സംഗം ചെയ്തിട്ടില്ല. കാലുവുമായി ഒരിക്കല്‍ കലഹമുണ്ടായി. അതിന് ശേഷം അയാള്‍ തന്നോട് സംസാരിക്കാറില്ലായിരുന്നു. ഇക്കാര്യം സഹോദരിയോട് പറഞ്ഞപ്പോഴാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

പോലീസ് ആണ് ഇപ്പോള്‍ ആശയക്കുഴപ്പത്തിലായത്. പരാതി സത്യം തന്നെ ആയിരുന്നോ അതോ, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.

English summary
Man freed of rape charge as minor girl changes stand in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X