കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധകള്‍ക്കും സെക്‌സ് വേണം; ആരും പരിഗണിക്കുന്നില്ലെന്ന് ഹോളിവുഡ് നടി

  • By Gokul
Google Oneindia Malayalam News

കൗമാരക്കാര്‍ക്കും മദ്ധ്യവയസുള്ളവര്‍ക്കും മാത്രമല്ല സെക്‌സില്‍ താത്പര്യമുള്ളത്, വൃദ്ധകള്‍ക്കുമുണ്ടെന്ന് പ്രമുഖ ഹോളിവുഡ് നടി. ഒരുകാലത്ത് യുവതയുടെ ഹരമായിരുന്ന ബ്രീട്ടീഷ് നടി ജാക്വിലിന്‍ ബസെറ്റ് ആണ് മോഹങ്ങള്‍ അടക്കിവെക്കാതെ തുറന്നു പറഞ്ഞ് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോള്‍ 69 വയസായെങ്കിലും പഴയ സൗന്ദര്യത്തിന്റെ തിളക്കം ഇപ്പോഴും ബിസെറ്റിന്റെ മുഖത്ത് കാണാം.

സ്ത്രീകള്‍ പ്രായമായാല്‍ സെക്‌സ് വേണ്ടെന്ന് ആരാണ് പറഞ്ഞത്. അവര്‍ക്കുമുണ്ട് ആഗ്രഹങ്ങള്‍. വികാരങ്ങള്‍. എന്നാല്‍ പുരുഷന്മാര്‍ അവരെ പരിഗണിക്കുന്നതേയില്ല. ്അവരെ മനസിലാക്കുന്നുമില്ല. അവര്‍ക്ക് ചെറുപ്പക്കാരികളിലാണ് കമ്പം. ബിസെറ്റ് പറയുന്നു. കാഴ്ചയിലുള്ള സൗന്ദര്യം മങ്ങിയാല്‍ പുരുഷന്മാര്‍ അവരെ അവഗണിക്കുകയാണെന്നും ബിസെറ്റ് ചൂണ്ടിക്കാട്ടി.

jacquelinebisset

ഒരേസമയം പല സ്ത്രീകള്‍ക്കും സംതൃപ്തി നല്‍കാന്‍ പുരുഷന്മാര്‍ക്ക് സാധിക്കും. എനിക്കറിയാവുന്ന പലര്‍ക്കും ഇങ്ങനെ അനേകം ബന്ധങ്ങളുണ്ട്. ചിലരുടെ ഗന്ധം തന്നെ മനംമയക്കുന്നതാകും. എന്നാല്‍ ആകര്‍ഷണീയത ഇല്ലെങ്കില്‍ സ്ത്രീകളെ ആരും ഗൗനിക്കില്ല. പ്രത്യേകിച്ചും പ്രായമായിക്കഴിഞ്ഞാല്‍ അവര്‍ക്ക് അതിനൊന്നും താത്പര്യമില്ലെന്നാണ് പുരുഷന്മാരുടെ ചിന്ത.

സെക്‌സ് മാത്രമല്ല, അവര്‍ കരുതലും സ്‌നേഹവും ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ വിവാഹിതയായിട്ടില്ലാത്ത ഹോളിവുഡ് സുന്ദരി പറയുന്നു. തന്റെ പുതിയ സിനിമയിലും സമാനമായ റോളാണ് ബിസെറ്റ് കൈകാര്യം ചെയ്യുന്നത്. ഭര്‍ത്താവില്‍ നിന്നുള്ള സ്‌നേഹത്തിനും പരിലാളനകളും ആഗ്രഹിക്കുന്ന ഭാര്യ ആയിട്ടാണ് ബെസെറ്റിന്റെ പുതിയ റോള്‍. ബിസെറ്റിന്റെ കമന്റുകള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് പറയപ്പെടുന്നുണ്ട്.

English summary
Men don't want to have sex with older women says Jacqueline Bisset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X