കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

Google Oneindia Malayalam News

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ഒരു വര്‍ഷത്തോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. താനെയിലെ സൈനിക് നഗര്‍ സ്വദേശിയായ റഹിം എന്നയാളാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു എന്ന് മുംബ്ര ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ കാമരാജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റഹിം പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഈ വര്‍ഷം സെപ്തംബര്‍ 1 വരെ പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയാണ് ഇയാളുടെ വീട്. ഇവിടെ വെച്ചും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.

rape-girl

പീഡനത്തിന്റെ വിവരം പുറത്തുവിട്ടാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്രെ. പേടി കാരണം പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞില്ല. ഇപ്പോള്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ താനെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റഹിമിന്റെ പേരില്‍ ഐ പി സി 376 (ബലാത്സംഗം) 506 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. 2012 ലെ കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

English summary
Minor girl repeatedly raped for a year, gets pregnant in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X