കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സ്റ്റാഫിനെ പീഡിപ്പിച്ചു; ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

മുംബൈ: വനിതാ സ്റ്റാഫിനെ ലൈംഗികമായി പീഡിപ്പിച്ച സെഷന്‍സ് കോടതി ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. മുംബൈ സെഷന്‍സ് കോടതി ജഡ്ജി എം ടി ഗെയ്ക്ക് വാദിനെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസം മുന്‍പാണ് കോടതിര രജിസ്ട്രാറുടെ പക്കല്‍ വനിതാ സ്റ്റാഫ് അംഗം ജഡ്ജി പീഡിപ്പിച്ചതായി പരാതി നല്‍കിയത്.

ഗെയ്ക്ക് വാദിനെതിരെ കൂടുതല്‍ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആജീവനാന്തം വിലക്കാണ് എം ടി ഗെയ്ക്ക് വാദിനെ കാത്തിരിക്കുന്നത്. കുറഞ്ഞത് തരംതാഴ്ത്തലെങ്കിലും നേരിടേണ്ടി വരും. മുംബൈ സെഷന്‍സ് കോടതിയിലെയോ ബോംബെ ഹൈക്കോടതിയിലെയോ സീനിയര്‍ ജഡ്ജിയാകും ഈ കേസ് അന്വേഷിക്കുക.

maharashtra-map

മുംബൈ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആക്ട് കോടതിയിലെ ജഡ്ജിയാണ് എം ടി ഗെയ്ക്ക് വാദ്. വനിതാ സ്റ്റാഫംഗത്തെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരായ പരാതി. പ്രാഥമിക അന്വേഷണത്തില്‍ ഗെയ്ക്ക് വാദ് കുറ്റക്കാരനെന്ന് തെളിവ് കിട്ടിയതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്താനും അന്വേഷണ വിധേയമായി ഗെയ്ക്ക് വാദിനെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ ലൈംഗികാരോപണമാണ് ഇത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ ജഡ്ജി രാജിവെച്ചിരുന്നു. വനിതാ ജഡ്ജിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഐറ്റം ഡാന്‍സിനൊപ്പം ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഗ്വാളിയോറിലെ സെഷന്‍സ് ജഡ്ജി രാജിവെച്ചത്.

English summary
A Mumbai Sessions Court judge has been suspended after a preliminary inquiry found prima facie evidence against him in a case of sexual harassment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X