കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14കാരിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

Rape
ഭോപ്പാല്‍: ദില്ലി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവം ഭോപ്പാലിലിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സംഭവിച്ചു. 14 വയസുകാരിയായ ദളിത് പെണ്‍കുട്ടിയാണ് ഓടുന്ന ബസില്‍ കൂട്ടബലാത്സഗംത്തിന് ഇരായായത്. പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഏപ്രില്‍ 20 ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്.

നല്‍ഹതാനി ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ബന്ധു വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ചാണ് സിദ്ധിഖി ട്രാവല്‍സിന്റെ ബസ് പെണ്‍കുട്ടിയ്ക്ക് ലിഫ്റ്റ് നല്‍കിയത്. ബസില്‍ ഡ്രൈവറും രണ്ട് ക്ളീനര്‍മാരും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

പെണ്‍കുട്ടിയുടെ നാട്ടുകാരനായ ഒരു വ്യവാസായിയുടെ വീട്ടില്‍ വിവാഹത്തിന് അതിഥികളെ എത്തിയ്ക്കാനാണ് ബസ് ഏര്‍പ്പാടാക്കിയത്. ബസില്‍ കയറി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ഉള്‍പ്പടെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയ കുട്ടിയെ മര്‍ദ്ദിച്ചു. വിജനമായ പ്രദേശത്ത് ബസ് നിര്‍ത്തിയശേഷം ബസില്‍ നിന്ന് കുട്ടിയെ വലിച്ചിഴച്ച കാട്ടിലേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. തിരികെ വീണ്ടും ബസിലെത്തിയ്ക്കുകയും കൂട്ടബലാത്സഗംത്തിന് ഇരയാക്കുകയും ചെയ്തു. ഡ്രൈവറും കുട്ടിയെ പീഡിപ്പിച്ചിരുന്നു.

ബസിന്റെ വിന്‍ഡോകള്‍ താഴ്ത്തിയിട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു, രക്ത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാട്ടുകാരണ് ആശുപത്രിയില്‍ എത്തിച്ചത്. ബോധം വന്ന ശേഷം കുട്ടി നടന്നതെല്ലാം പൊലീസിനോട് പറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

English summary
Nirbhaya rerun in MP: Minor gang-raped and thrown off moving bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X