കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൗണ്ട് ഹാക്ക് ചെയ്തു, നൂറോളം നടിമാരുടെ നഗ്നചിത്രം നെറ്റില്‍

Google Oneindia Malayalam News

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടിമാരും മോഡലുകളും ഗായകരും അടക്കമുള്ള നൂറോളം സെലിബ്രിറ്റികളുടെ നഗ്നചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നു. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താണ് അജ്ഞാതനായ ഒരാള്‍ നടിമാരുടെ നഗ്നചിത്രങ്ങളും വീഡിയോയും നെറ്റില്‍ അപ് ലോഡ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടത്തില്‍ വ്യാജചിത്രങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ജെന്നിഫര്‍ ലോറന്‍സ്, കിം കദര്‍ശിയാന്‍, രിഹാന്ന, ഓബ്രെ പ്ലാസ, വിനോന റെയ്ഡര്‍, കിര്‍സ്റ്റന്‍ ഡണ്‍സ്റ്റ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഞായറാഴ്ചയാണ് സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. ഫയല്‍ ഷെയറിംഗ്, ഫോട്ടോ സൈറ്റുകളിലാണ് ചിത്രങ്ങള്‍ ആദ്യം എത്തിയത്.

jenniferlawrence

സെലിബ്രിറ്റികളുടെ യഥാര്‍ഥ ചിത്രങ്ങളും മോര്‍ഫ് ചെയ്യപ്പെട്ട ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ തങ്ങളുടേതാണ് എന്ന് സമ്മതിച്ചും നിഷേധിച്ചും പല താരങ്ങളും രംഗത്തെത്തി. ഇന്റര്‍നെറ്റില്‍ ചിത്രം പ്രചരിക്കുന്നതില്‍ നിയമസഹായം തേടാനാണ് ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സിന്റെ തീരുമാനം. ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ആള്‍ക്കെതിരെ പരാതി നല്‍കുനെന്ന് നടിയുടെ ഏജന്റ് അറിയിച്ചു.

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റേതല്ലെന്ന് ഹോളിവുഡ് നടിയും ഗായികയുമായ വിക്ടോറിയ ജ്‌സ്റ്റിസ് അറിയിച്ചു. എന്റെത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രങ്ങള്‍ ഫേക്കാണ് എന്ന് ട്വിറ്ററിലാണ് താരം കുറിച്ചത്. താനും ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രമാണ് നെറ്റിലുളളതെന്ന് നടി മേരി എലിസബത്ത് പറഞ്ഞു. സെലിബ്രിറ്റികളുടെ ഐ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് അജ്ഞാതന്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നാണ് കരുതുന്നത്.

English summary
Nude photos actors posted online by alleged hacker. Website user publishes list of 100 mostly female actors, singers and celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X