കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം, മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

സംഗ്രൂര്‍: മദ്രസാ കെട്ടിടത്തിനുള്ളില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും മറ്റു നാലു കുട്ടികളെ മാസങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മലര്‍കോട്‌ല മദ്രസയിലെ പ്രധാന അധ്യാപകനെയാണ് സംഗ്രൂര്‍ പോലിസ് പിടികൂടിയത്.

മുഹമ്മദ് അംജദ് ഖാന്‍ എന്ന 25കാരനെതിരേ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. സ്‌കൂള്‍ സമയത്തിനുശേഷം സ്‌പെഷ്യല്‍ ക്ലാസ്സുണ്ടെന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയെ കെട്ടിടത്തിലെത്തിച്ചത്. ഫെബ്രുവരി 26നും മാര്‍ച്ച് 17നും ഇയാള്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി പരാതിയില്‍ പറയുന്നു.

Madrassa

ഇതു കൂടാതെ മദ്രസയില്‍ തന്നെയുള്ള നാലോളം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

ഇയാള്‍ക്കെതിരേ കര്‍ശന നടപടികള്‍ വേണമെന്ന് രക്ഷിതാക്കള്‍ മത നേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
Sangrur police on Thursday arrested the headmaster of a madrasa in Malerkotla on charge of raping a Class 5 student and molesting four other girls inside the madrasa premises,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X