കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ 6വയസുകാരിയെ പീഡിപ്പിച്ച അധ്യാപകര്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് കായിക അധ്യാപകര്‍ അറസ്റ്റില്‍യ ലാല്‍ ഗിരി (21), പാഷ (28) എന്നീ കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. വിബ്‌ജ്യോര്‍ സ്‌കൂളിലെ കരാര്‍ ജീവനക്കാരായിരുന്നു അധ്യാപകര്‍.

പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം അവസാനിപ്പച്ചിട്ടില്ലെന്നും തുടരുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്‌കേറ്റിംഗ് ഇന്‍സ്ട്രക്ടര്‍ മുസ്തഫ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസ്. എന്നാല്‍ തെളിവ് നശിപ്പിയ്ക്കാന്‍ കൂട്ടു നിന്നെന്ന ആരോപണത്തില്‍ ഇയാള്‍ക്കെതിരായ അന്വേഷണം തുടരും

Rape

ജൂലൈ രണ്ടിനാണ് ബാംഗ്ലൂര്‍ വിബ്‌ജ്യോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം കഌസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ ഏറെ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഔറാദ്ക്കറെ മാറ്റി എംഎന്‍ റെഡ്ഡിയെ നിയമിച്ചത്.

പുതിയ കമ്മീഷണര്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി എന്നതും ശ്രദ്ധേയമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കുന്നതിനായി 110 സിസിടിവി ക്യാമറകളടക്കം കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കിയരിയ്ക്കുന്നത്.

English summary
Rape of 6-year-old in Bangalore school: 2 gym instructors arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X