കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;യുവതിയെ ഫേസ്ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

സൗദി: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച സൗദി യുാവാവിന് പത്ത് വര്‍ഷം തടവും 1000 ചാട്ടയടിയും 50,000 സൗദി റിയാല്‍ പിഴയും വിധിച്ചു. ഫേസ്ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് വിവാഹം കഴിയ്ക്കാന്‍ താത്പര്യമുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് വരുന്നുവെന്നും ഇയാള്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് പ്രതി പീഡിപ്പിച്ചത്.സൗദിയിലെ ബുറൈദയിലാണ് സംഭവം നടക്കുന്നത്.

സൗഹൃദമായി തുടങ്ങിയ ബന്ധമായിരുന്നു യുവാവും പെണ്‍കുട്ടിയും തമ്മിലുള്ളത്. വിവാഹം കഴിയ്ക്കാമെന്ന് യുവാവ് തന്നെയാണ് പെണ്‍കുട്ടിയ്ക്ക് ഉറപ്പ് നല്‍കിയതും. ഇക്കാര്യം രഹസ്യമായി വയ്ക്കണമെന്നും ബന്ധുക്കളോട് പറയരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

Rape

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ പീഡിപ്പിയ്ക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വീഡിയോ കാട്ടി പലതവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി.പിന്നീട് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണി ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പാരതിപ്പെട്ടത്. സൗദി മതപൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

English summary
A Saudi man who knew a local girl through Facebook told her he was in love with her and wanted to marry her. When she agreed to his request to come and see her at home, she made the mistake of her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X