കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനെതിരെ ഇനി നെയില്‍ പോളിഷും ഉപയോഗിയ്ക്കാം

  • By Meera Balan
Google Oneindia Malayalam News

ഹൂസ്റ്റണ്‍: മയക്കുമരുന്നു കലര്‍ന്ന ജ്യൂസ് നല്‍കി പെണ്‍കുട്ടികളെ പീഡനത്തിനും ലൈംഗിക വൃത്തിയ്ക്കും ഉപയോഗിയ്ക്കുന്നവരെ തിരിച്ചറിയാന്‍ നെയില്‍ പോളിഷുമായി ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘം. യുഎസിലെ നോര്‍ത്ത് കരേലെന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ഥികളാണ് പീഡനം തടയാന്‍ നെയില്‍ പോളിഷ് കണ്ടെത്തിയത്. സംഘത്തിലെ അങ്കേഷ് മദന്‍ എന്ന വിദ്യാര്‍ഥി ഇന്ത്യക്കാരനാണ്.

പാര്‍ട്ടിയിലും മറ്റും ക്ഷണിച്ച് വരുത്തി മയക്കുമരുന്നു കലര്‍ന്ന മദ്യവും ജ്യൂസും നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കുന്നത് അമേരിയ്ക്ക ഉള്‍പ്പടെ പല രാജ്യങ്ങളിലും പതിവാണ്. ഇത്തരം സംഭവങ്ങളില്‍ നിന്ന് സ്വയം രക്ഷനേടാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്ന നെയില്‍ പോളിഷാണ് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്. ലിമറ്റസ് ടെസ്റ്റ് നെയില്‍ പോളിഷാണ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയത്.

Nail Polish

ഈ നെയില്‍ പോളിഷണിഞ്ഞ വിരല്‍ കൊണ്ട് പാര്‍ട്ടിയിലും മറ്റും ലഭിയ്ക്കുന്ന ജ്യൂസില്‍ ഒന്ന് മുക്കുകയേ വേണ്ടൂ ജ്യൂസ് തരുന്നയാളുടെ തനിനിറം അറിയാം. അതായത് രാസവസ്തുക്കളോ മയക്കുമരുന്നോ കലര്‍ന്നിട്ടുണ്ടെങ്കില്‍ നെയില്‍ പോളിഷിന്റെ നിറം മാറും. അണ്ടര്‍കവര്‍ കളേഴ്‌സ് എന്ന പേരില്‍ ഇത് വിപണിയിലെത്തിയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം പലരും വിദ്യാര്‍ഥി സംഘത്തിന് വാഗ്ദാനം ചെയ്തു.

English summary
Students develop nail polish to detect date-rape drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X