കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറുകിയ ജീന്‍സ് ധരിച്ചതിനാല്‍ സ്ത്രീ ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിയ്ക്കുന്നത് കൊണ്ടാണ് ബലാത്സഗം വര്‍ദ്ധിയ്ക്കുന്നതെന്ന് കാട്ടി ഇന്ത്യയിലെ പല ഖാപ് പഞ്ചായത്തുകളും ജീന്‍സ് ധരിയ്ക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയിട്ടുണ്ട്. എന്നാല്‍ റ്റൈറ്റ് ജീന്‍സ് ധരിച്ചതു കൊണ്ട് മാത്രം കൂട്ട ബലാത്സംഗത്തില്‍ നിന്ന് ഇറാനിയന്‍ യുവതി രക്ഷപ്പെട്ടു. ദുബായിലാണ് സംഭവം.

രണ്ട് യുവതിമാരെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ദുബായ് ക്രിമിനല്‍ കോടതിയില്‍ വാദം പുരോഗമിയ്‌ക്കെയാണ് ബലാത്സംഗത്തില്‍ നിന്നും ജീന്‍സ് ധരിച്ചതുകൊണ്ട് മാത്രം ഒരു യുവതി രക്ഷപ്പെട്ട കാര്യം പുറത്തറിയുന്നത്.

Jeans

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജുമെരിയ ഓപ്പണ്‍ ബീച്ചിലൂടെ നടക്കുകായിയരുന്ന രണ്ട് ഇറാനിയന്‍ യുവതിമാരെ ദുബായ് സിഐഡികളെന്ന പരിചയപ്പെടുത്തിയ മൂന്നംഗ സംഘം കാറിനടുത്തേയ്ക്ക് വിളിപ്പിച്ചു.

തങ്ങളുടെ ഐഡി കാര്‍ഡുകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടു. കാറിനടുത്തെത്തിയ ഇവരെ മൂന്നംഗ യുവാക്കളുടെ സംഘം ബലമായി കാറില്‍ പിടിച്ച് കയറ്റി. 22 കാരിയായ യുവതിയും പെണ്‍ സുഹൃത്തുമാണ് സംഘത്തിന്റെ പിടിയിലകപ്പെട്ടത്. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരയിരുന്നു യുവാക്കള്‍.

കാറിനുള്ളില്‍ കയറിയ സ്ത്രീകളെ പ്രതികള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതിമാരില്‍ ഒരാള്‍ ഇറുകിയ ജീന്‍സാണ് ധരിച്ചരുന്നത്. അക്രമികള്‍ ജീന്‍സ് അഴിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 22 കാരിയെ ബലാത്സംഗം ചെയ്തു.

താന്‍ പാവാടയാണ് ധരിച്ചരുന്നതെന്നും ജീന്‍സ് ധരിച്ചതിനാലാണ് സുഹൃത്ത് ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് തട്ടിക്കൊണ്ട് പോയ തങ്ങളെ രാവിലെ എട്ട് മണിയ്ക്ക് ഒരു ബേക്കറിയ്ക്ക് സമീപം പ്രതികള്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്നും സ്ത്രീ മൊഴി നല്‍കി. ഇവരുടെ മൊബൈല്‍ ഫോണും പണവും സംഘം കവര്‍ന്നു.

English summary
'Tight jeans saved my friend from rape'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X