കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനങ്ങള്‍ രണ്ട് പോര... ജാസ്മിന്‍ ഒന്നുകൂടി ചേര്‍ത്തു

  • By Soorya Chandran
Google Oneindia Malayalam News

ഫ്‌ലോറിഡ: ജന്മനാ കിട്ടിയ കിട്ടിയ രണ്ട് പ്രകൃതി ദത്ത് സ്തനങ്ങള്‍ പോരായിരുന്നു ഫ്‌ലോറിഡക്കാരിയായ ജാസ്മിന്‍ ട്രൈഡെവിളിന്. അതുകൊണ്ട് അവര്‍ മൂന്നാമതൊരു സ്തനം കൂടി ശസ്ത്രക്രിയയിലൂടെ വച്ച് പിടിപ്പിച്ചു. പ്രകൃതി തന്ന രണ്ട് സ്തനങ്ങള്‍ക്കിടയില്‍...

പുരുഷന്‍മാര്‍ക്ക് അനാകര്‍ഷകമായിരിക്കണം താന്‍ എന്ന സ്ത്രീ എന്നാണ് ജാസ്മിന്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി മാത്രമായിരുന്നില്ല ഈ സാഹസം. എംടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് താരമാകണം എന്നതാണ് ഇവരുടെ ജീവിതി ലക്ഷ്യം തന്നെ.

മൂന്നാമതൊരു സ്തനം വച്ച് പിടിപ്പിക്കാന്‍ ജാസ്മിന്‍ ചെലവാക്കിയ തുക എത്രയെന്നറിയാമോ... 20,000 ഡോളര്‍...ഏതാണ്ട് 12 ലക്ഷം രൂപ. മൂന്നാം സ്തനം വച്ചുപിടിപ്പിച്ച ജാസ്മിന്റെ വിശേഷങ്ങളറിയാം...

21 കാരിയുടെ സാഹസം

21 കാരിയുടെ സാഹസം

വെറും 21 വയസ്സാണ് ജാസ്മിന്‍ ട്രൈഡെവിളിന്റെ പ്രായം. അമ്പതോളം ശസ്ത്രക്രിയാ വിദഗ്ധരെയാണ് മൂന്നാം സ്തനം വച്ചു പിടിപ്പിക്കാന്‍ ജാസ്മിന്‍ സമീപിച്ചത്.

മസ്സാജ് തെറാപ്പിസ്റ്റ്

മസ്സാജ് തെറാപ്പിസ്റ്റ്

ഒരു മസ്സാജ് തെറാപ്പിസ്റ്റ് ആണ് ജാസ്മിന്‍. ഈ ജോലി മടുത്തു. എന്നാല്‍ ഇതിനിടയില്‍ സമ്പാദിച്ച പണംകൊണ്ടാണ് ജാസ്മിന്‍ ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്

എങ്ങനെ ചെയ്തു

എങ്ങനെ ചെയ്തു

സ്തന വലിപ്പം കൂട്ടുന്നതിന് ശസ്ത്രക്രിയ നടത്തുന്ന ആളുകള്‍ ഒരുപാടുണ്ട്. അത്തരം ശസ്ത്രക്രിയക്കുപയോഗിക്കുന്ന സിലിക്കണും ജാസ്മിന്റെ തന്നെ വയറില്‍ നിന്നെടുത്ത തൊലിയും ഉപോഗിച്ചാണ് കൃത്രിമ സ്തനം നിര്‍മിച്ചിരിക്കുന്നത്.

ഒറിജിനലാണോ...

ഒറിജിനലാണോ...

സംഭവം ഒറിജിനല്‍ അല്ലെങ്കിലും ഒറിജിനലിനെ വെല്ലും എന്നാണ് ജാസ്മിന്‍ പറയുന്നത്. സ്വാഭാവികത തോന്നിപ്പിക്കാന്‍ ടാറ്റൂ പ്രയോഗവും നടത്തിയിട്ടുണ്ട്.

എന്താണ് പ്രചോദനം

എന്താണ് പ്രചോദനം

1990 ല്‍ പുറത്തിറങ്ങിയ ഒരു സിനിമയുണ്ട്. ടോട്ടല്‍ റീകാള്‍... ആ സിനിമയിലെ ഒരു കഥാപാത്രത്തിനും ഇങ്ങനെ മൂന്ന് സ്തനങ്ങളുണ്ട്. ആ സിനിമ തന്നെയായിരിക്കും ജാസ്മിന് പ്രചോദനമായതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

English summary
Woman gets third breast implanted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X